Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും തുടരന്വേഷണം പൂര്‍ത്തിയാക്കാതെയാണ് കേടതിയിലേക്ക് പോകുന്നതെന്നതെന്നും സി.പി.എം നേതാക്കള്‍ ഇടനിലക്കാരായെന്നും ആരോപണം; നടി ആക്രമിക്കപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയുമായി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന ഗുരുതര സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

24 MAY 2022 02:30 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയുമായി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന ഗുരുതര സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; നടി ആക്രമിക്കപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയുമായി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന ഗുരുതര സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണം.

കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും തുടരന്വേഷണം പൂര്‍ത്തിയാക്കാതെയാണ് കോടതിയിലേക്ക് പോകുന്നതെന്നതെന്നും സി.പി.എം നേതാക്കള്‍ ഇടനിലക്കാരായെന്നുമാണ് ആരോപണം. അതിജീവിതയുടെയും പി.സി ജോര്‍ജിന്റെയും കേസില്‍ ഒരു സി.പി.എം നേതാവ് തന്നെയാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. അയാള്‍ ആരാണെന്ന് വ്യക്തമായി അറിയാം. തെളിവ് സഹിതം ഇടനിലക്കാന്റെ പേര് യു.ഡി.എഫ് പുറത്ത് വിടും.

തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് കോടതിയിലേക്ക് പോകാനുണ്ടായ സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്തരമൊരു പരാതി കൊടുക്കാനുള്ള സാഹചര്യം അതിജീവിതയ്ക്ക് എങ്ങനെയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിച്ചില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കുറെക്കാലമായി സര്‍ക്കാര്‍ നടത്തുന്നത്. ഇടനിലക്കാര്‍ ആകുകയെന്നതാണ് സി.പി.എം നേതാക്കളുടെ ഇപ്പോഴത്തെ പണി. കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്.

ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ഇല്ലെങ്കില്‍ യു.ഡി.എഫ് വിഷയം ഏറ്റെടുത്ത് ശക്തമായ സമരവുമായി മുന്നോട്ട് പോകും. കേസ് തേയ്ച്ചുമാച്ച് കളയാന്‍ അനുവദിക്കില്ല. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനിയുടെ കാര്യത്തിലുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളിലൊക്കെ സ്ത്രീവിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള വിഷയം മാത്രമായി യു.ഡി.എഫ് ഇതിനെ ചെറുതായി കാണുന്നില്ല. ഈ വിഷയം കൊണ്ട് വോട്ട് തേടേണ്ടകാര്യം യു.ഡി.എഫിനില്ല. പക്ഷെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

WCC ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ യു.ഡി.എഫ് ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അവര്‍ നിരന്തരം ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്ക് മുന്നിലും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ നിലപാടിനൊപ്പമായിരുന്നു യു.ഡി.എഫും. ആരെ രക്ഷപ്പെടുത്താനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒളിച്ചുവയ്ക്കുന്നത്? വലിയ സ്വാധീവും പണവുമുള്ളവര്‍ക്ക് കേരളത്തില്‍ എന്തുമാകാമെന്ന നിലവരുന്നത് ശരിയല്ല. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിലെ കുറ്റവാളികള്‍ ഏത് കൊമ്പത്തെ ആളാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (6 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (6 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (9 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (9 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (9 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (9 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (11 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (12 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (12 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (12 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (12 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (12 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (12 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (12 hours ago)

Malayali Vartha Recommends