Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

'തീവ്രവാദം ഇങ്ങനെ മുതുകില്‍ ചുമന്ന് നടക്കണോ? ആലപ്പുഴയില്‍ ആ കൊച്ച് വായില്‍ ഒതുങ്ങാത്ത വര്‍ഗ്ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ വയ്യ. പയ്യനെ എത്രത്തോളം വര്‍ഗ്ഗീയത കുടിപ്പിച്ചു കാണും, ഇങ്ങനെ ഓക്കാനിക്കാന്‍. അതിലും വലിയ ഉഡായിപ്പുകളെല്ലാം യവന്മാര്‍ പുറത്തെടുക്കും..' പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ കെ.എന്‍.എം നേതാവ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി

24 MAY 2022 02:33 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ കെ.എന്‍.എം നേതാവ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി രംഗത്ത് എത്തിയിരിക്കുകയാണ്. റാലിയ്ക്കിടെ വര്‍ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

കേരളത്തിലെ തന്നെ മുസ്‌ലിംങ്ങൾ ഇങ്ങനെയുള്ള മുദ്രാവാക്യങ്ങളെ ഭയപ്പെടണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ തീവ്രവാദം പച്ചക്ക് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ വാഴ്ത്തുകയും, വിവേകത്തോടെ ജീവിക്കുന്നവരെ പോഴാന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്ന തട്ടമിട്ട മൗലനമാരെ സമുദായം തിരിച്ചറിയണമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.

അബ്ദുല്‍ മജീദ് സ്വലാഹിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

തീവ്രവാദം ഇങ്ങനെ മുതുകില്‍ ചുമന്ന് നടക്കണോ? ആലപ്പുഴയില്‍ ആ കൊച്ച് വായില്‍ ഒതുങ്ങാത്ത വര്‍ഗ്ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ വയ്യ. പയ്യനെ എത്രത്തോളം വര്‍ഗ്ഗീയത കുടിപ്പിച്ചു കാണും, ഇങ്ങനെ ഓക്കാനിക്കാന്‍. അതിലും വലിയ ഉഡായിപ്പുകളെല്ലാം യവന്മാര്‍ പുറത്തെടുക്കും. എഴുതികൊടുക്കുന്ന മുദ്രാവാക്യവും പഠിപ്പിച്ചു ,പരിശീലിപ്പിക്കുന്ന മുദ്രാവാക്യവുമുണ്ടാകും.

ഒരു സമുദായത്തിനെ അളക്കാനുള്ള അളവുകോല്‍ ഇനി ഈ പയ്യനും അവനെ ചുമക്കുന്നവരുമായിരിക്കുമോ?. കുട്ടി വെറുതെ പറയില്ല. യൂ ട്യൂബില്‍ അന്വേഷിച്ചാല്‍ ലബനോന്‍ ഹിസ്ബുല്ലയുടെ റാലി കാണാം. കുഞ്ഞുങ്ങള്‍ ചൂടന്‍ മുദ്രാവാക്യം വിളിച്ചു കൊടി വീശി ശ്രദ്ധാകേന്ദ്രമാകുന്നു.കോപ്പി അടിക്കുമ്പോള്‍ എല്ലാം വേണമല്ലോ. പ്രകടനങ്ങളില്‍ കുഞ്ഞുങ്ങളെ ചുമന്ന് ആവേശം കൊള്ളിക്കുന്നത് പുതുമയൊന്നുമല്ല.ഇത്ര കഷ്ടപ്പെട്ട് തന്നെ പച്ച വര്‍ഗീയത പറയണോ? വല്ലാതെ നാവ് കഴപ്പുണ്ടെങ്കില്‍ എന്തിനാ ഈ കുഞ്ഞിനെ കൊണ്ട് പാപഭാരം എടുപ്പിക്കുന്നത്.കേരളത്തിലെ മുസ്‌ലിംകളാണ് ഇജ്ജാതി മുദ്രാവാക്യങ്ങളെ ആദ്യം ഭയപ്പെടേണ്ടത്.



നമ്മുടെ മക്കളുടെ മസ്തിഷ്‌കത്തിലേക്കു തീവ്രവാദചിന്ത അടിച്ചുകേറ്റാന്‍ ശ്രമിക്കുന്ന സായുധസംഘങ്ങളെ ഒറ്റപ്പെടുത്തണം. കുഞ്ഞുങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ ഭീരുക്കളാണ്. തെക്കന്‍ ജില്ലകളിലെ മഹല്ല് ജമാഅത്തുകളില്‍ നുഴഞ്ഞു കയറി പൊതുസ്വീകാര്യത നേടി ‘ഫ്രണ്ടിനെ’ വാഴ്ത്തുന്ന ‘ഖാസിമിമാരെ’ തിരിച്ചറിയാന്‍ ഇനിയും സാധിക്കുന്നില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ തോളില്‍ നിന്നും മരം കയറി ഇമ്മാതിരി വര്‍ഗ്ഗീയത ഇനിയും നീട്ടി തുപ്പും.

 

മുസ്‌ലിം ന്യുന പക്ഷം നേരിടുന്ന പ്രശ്‌നങ്ങളില്‍ അഭിപ്രായങ്ങള്‍ പറഞ്ഞു ,പയ്യെ തീവ്രവാദം പച്ചക്ക് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ധീരന്മാരായി വാഴ്ത്തുകയും വിവേകത്തോടെ ജീവിക്കുന്ന മുസ്ലിംകളെയും പോഴന്‍മാരായി ചിത്രീകരിക്കുകയും ചെയ്യുന്ന തട്ടമിട്ട മൗലാനമാരെ സമുദായം തിരിച്ചറിയണം.ഇന്ത്യയിലെ മുസ്ലിംകളുടെ സ്വാസ്ഥ്യം കെടുത്തുന്ന, അവരെ നാശത്തിലേക്ക് തള്ളുന്ന മിലിറ്റന്റു ഗ്രൂപ്പുകളെ നിലക്ക് നിര്‍ത്താന്‍ വിവേകമതികള്‍ ഒന്നിച്ചു നിന്നാല്‍ മാത്രം മതി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (55 minutes ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (1 hour ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (1 hour ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (1 hour ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (3 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (3 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (3 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (3 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (3 hours ago)

സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...  (3 hours ago)

കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...  (3 hours ago)

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (5 hours ago)

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്  (5 hours ago)

Malayali Vartha Recommends