വോട്ട് തേടി വരുന്നവര്‍ക്ക് ഒരു കടി…പട്ടികളെ രഹസ്യമായി കൊന്നാല്‍ പോലും തിരിച്ചറിയാവുന്ന ചിപ്പുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍

പട്ടി കടിക്കേണ്ടെങ്കില്‍ നാടു വിട്ടോ എന്ന നിലപാടിലാണ് സര്‍ക്കാരും പോലീസും. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കന്‍മാര്‍ ഭൂമിയില്‍ ഇറങ്ങുന്ന കാലമാണ് വരുന്നത്. പട്ടികള്‍ക്ക് നേതാക്കന്‍മാരെന്നോ തൊഴിലാളികളെന്നോ ഒന്നു മില്ല തരം കിട്ടിയാല്‍ ഒരു കടി. അങ്ങനെ സാധാരണക്കാരെപ്പോലെ നേതാക്കളും ആദ്യമായി പട്ടികളെ ഭയക്കുകയാണ്. ഇത് ഒരു വശം മാത്രം. എന്നാല്‍ വലിയ നേതാക്കന്‍മാര്‍ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പട്ടികടിയേല്‍ക്കാന്‍ തെരുവില്‍ ഇറങ്ങില്ല. അവര്‍ കാറില്‍ വന്ന് പ്രസംഗിച്ച് മടങ്ങും. അതിനാല്‍ തന്നെ പട്ടികടി മൊത്തവും സാധാരണ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കുമായിരിക്കും.
ഇങ്ങനെ പ്രവര്‍ത്തകര്‍ പട്ടികടിയേല്‍ക്കുമ്പോള്‍ തെരുവുനായയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടിയുള്ള പരിശീലന പരിപാടികളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. തെരുവുനായകളെ കൊന്നാല്‍ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്ന നയം നടപ്പാക്കി വരികയാണ്. ഇത് കൂടാതെയാണ് വിദേശരാജ്യങ്ങളില്‍ നടപ്പിലാക്കി വിജയിച്ച സംവിധാനം സംസ്ഥാനത്തും നടപ്പാക്കുന്നത്.
പദ്ധതി നടപ്പിലാവുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ തെരുവുനായകളുടേയും വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ അറിയാം. പോലിസ് അറിയാതെ രഹസ്യമായി കൊല്ലാനുമാവില്ല.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് തെരുവുനായകള്‍ക്കു പുറമെ വളര്‍ത്തു നായകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. തെരുവുനായകളെ വന്ധ്യംകരിച്ച് മൈക്രോചിപ്പ് നല്‍കാനും വളര്‍ത്തുനായകള്‍ക്ക് പ്രത്യേക ബാര്‍കോഡ് നല്‍കാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.തെരുവുനായ്ക്കളേയും വളര്‍ത്തുനായകളേയും ഇതോടെ പ്രത്യേകം തിരിച്ചറിയാനാവും. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം പ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പ്രത്യേകം പരിശീലനം ലഭിച്ചവരെയാണ് പദ്ധതി നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തുന്നത്. തിങ്കളാഴ്ച ഇവര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമാകും. ആദ്യഘട്ടത്തില്‍ തൃശൂരിലും തിരുവനന്തപുരത്തുമാണ് പരിശീലനം. പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
പരിശീലനം കഴിയുന്നവരെ ഉപയോഗിച്ച് പഞ്ചായത്ത് തലത്തില്‍ തന്നെ പദ്ധതി നടപ്പിലാക്കും. നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തി മൈക്രോചിപ്പ് പിടിപ്പിച്ച് നായയെ പിടിച്ച സ്ഥലത്ത് തന്നെ തുറന്നുവിടും. ഇതിനായി സംസ്ഥാനത്തെ അമ്പതോളം ആശുപത്രികളില്‍ വന്ധ്യംകരണത്തിന് പ്രത്യേക സൗകര്യങ്ങളൊരുക്കും. പ്രത്യേക ഡോക്ടര്‍മാരേയും നിയമിക്കും. വയസ്സാകുന്നതോടെയും മറ്റ് അസുഖങ്ങള്‍ ബാധിക്കുമ്പോഴും വളര്‍ത്തുനായ്കളെ തെരുവില്‍ തുറന്നുവിടുന്ന പതിവുണ്ട്. ഇതുതടയാനാണ് വളര്‍ത്തുനായകള്‍ക്ക് ബാര്‍കോഡ് ഏര്‍പ്പെടുത്തുന്നത്. ഇതുവഴി നായയുടെ ഉടമസ്ഥനെ തിരിച്ചറിയാനാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























