ഓണ്‍ലൈന്‍ ലോണ്‍ എടുക്കുന്നവരാണോ, എങ്കില്‍ നിങ്ങളെ അവര്‍ വേശ്യയാക്കും, നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിക്കും..നിങ്ങള്‍ അറിയാതെ ഫോണില്‍ നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോയും പോകും; അതിഭയാനക ട്രാപ്പ്; കൊച്ചിയിലെ വീട്ടമ്മ കെണിയില്‍ വീണത് ഇങ്ങനെ..

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം കടമെടുക്കുന്ന പതിവുള്ളവര്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ പണം കടമെടുത്ത് ഒടുവില്‍ മാനം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയ ഒരു യുവതിയുടെ ഞെട്ടുക്കുന്ന വെളിപ്പെടുത്തലാണ്
മലയാളിവാര്‍ത്ത ഇപ്പോള്‍ പുറത്തുവിടുന്നത്.
കൊച്ചി സ്വദേശിയായ ഈ യുവതി പ്ലേസ്റ്റോര്‍വഴി ഇന്‍സ്റ്റാള്‍ ചെയ്ത ഹാന്‍ഡി ലോണ്‍ എന്ന ആപ്പ് വഴിയാണ് പണം കടമെടുത്തത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വ്യക്തിപരമായ വിവരങ്ങളെല്ലാം അവര്‍ കൈക്കലാക്കി. 7 ദിവസത്തിനുള്ളില്‍ പണം തിരിച്ചടക്കണമെന്ന നിബന്ധനയിലാണ് യുവതി ആപ്പ് മുഖാന്തിരം പണം കടമെടുത്തത്. എന്നാല്‍ തിരിച്ചടവിന് നിര്‍ദേശിച്ചിരുന്ന ദിവസത്തിന് മുമ്പ് തന്നെ ഹാന്‍ഡി ലോണ്‍ എന്ന കമ്പനിയില്‍ നിന്ന് പണമടക്കാന്‍ ആവശ്യപ്പെട്ട് കോളുകളും മെസ്സേജുകളും വന്നു.
പിന്നീട് സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണെന്നായിരുന്നു യുവതി മലയാളി വാര്‍ത്തയോട് പറഞ്ഞത്... മാത്രമല്ല ഒരു സ്ത്രീയെന്ന രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തില്‍ പച്ച മലയാളത്തില്‍ പറഞ്ഞാല്‍ മാനം പോകുന്ന തരത്തില്‍ അവര്‍ തന്നോട് പെരുമാറി എന്നാണ് യുവതി പറഞ്ഞത്..
കൊച്ചി സ്വദേശിനിയായ യുവതിയുടെ വാക്കുകള്‍ കേള്‍ക്കാം..
കേവലം 3500 രൂപക്ക് വേണ്ടി ലൈംഗിക ചുവയോടെയുള്ള ഭീഷണിപ്പെടുത്തലും മറ്റും കമ്പനി നടത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും സാധാരണ ഒരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ ജീവനൊടുക്കിയേനെ എന്നും യുവതി മലയാളിവാര്‍ത്തയോട് പ്രതികരിച്ചു. അതേസമയം പണമടക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ കമ്പനി യുവതിയുടെ ഫോണ്‍ ഹാക്ക് ചെയ്യുക മാത്രമല്ല അവരുടെ ഫോണില്‍ നിന്ന് അവരറിയാതെ തന്നെ അശ്ലീല സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയക്കുകയും ചെയ്തിരുന്നു. അതിലെ ഒരു ചെറിയ ഭാഗം ഇങ്ങനെയാണ്...
'ഞാന്‍ ഓണ്‍ലൈനില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു, ഇപ്പോള്‍ അടക്കാന്‍ പണമില്ല, അതിനാല്‍ ആര്‍ക്കെങ്കിലും എന്റെ അമ്മയെയും സഹോദരിയെയും വേട്ടയാടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, എന്നെ ബന്ധപ്പെടുക, ഞാന്‍ എപ്പോഴും ലോണ്‍ എടുക്കുകയും എന്റെ അമ്മയെയും സഹോദരിയെയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും എന്റെ പേയ്‌മെന്റ് ക്ലിയര്‍ ചെയ്യുകയും ചെയ്യുന്നു.
ദയവായി കൂടുതല്‍ കൂടുതല്‍ ആളുകള്‍ വന്ന് എന്റെ അമ്മയ്ക്കും സഹോദരിക്കും നല്‍കുക, അങ്ങനെ എനിക്ക് എന്റെ കടം തീര്‍ക്കാന്‍ കഴിയും എന്റെ അമ്മയുടെ നിരക്ക് 500 ആണ്, സഹോദരിയുടെ മാത്രം ആയിരം..' ഇങ്ങനെയാണ് ഓണ്‍ലൈന്‍ കമ്പനി യുവതിയുടെ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും അയച്ചത്.
കേരളത്തില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ യുവതി ഈ ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha