വെളളാപ്പളളിക്കെതിരെ പത്മജ വേണുഗോപാല്‍: നികൃഷ്ടജീവി പരാമര്‍ശം അതിരുവിട്ടതാണെന്നു പത്മജ

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇടത്-വലതു നേതാക്കളും തമ്മിലുളള വാക്‌പോരു തുടരുന്നു. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലാണു വെള്ളാപ്പള്ളിക്കെതിരേ പുതുതായി വിമര്‍ശനവുമായി രംഗത്തെത്തിയത്. വെളളാപ്പള്ളിയുടെ നികൃഷ്ടജീവി പരാമര്‍ശം അതിരുവിട്ടതാണെന്നു പത്മജ പറഞ്ഞു. വെള്ളാപ്പള്ളി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തി സ്വയം തരംതാഴരുതെന്നു പറഞ്ഞ പത്മജ വെള്ളാപ്പള്ളിക്കു ജനം മറുപടി നല്‍കുമെന്നും വ്യക്തമാക്കി.
നേതാക്കള്‍ക്കതിരേ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന വെള്ളാപ്പള്ളി ആളുകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത് ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കില്‍ അതുമായി മുന്നോട്ടുപോകും. രാഷ്ട്രീയ പാര്‍ട്ടി ഇല്ലെങ്കിലും എസ്എന്‍ഡിപി ഇല്ലാതാകില്ല. എന്‍എസ്എസ് ഒപ്പമില്ലെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തിനു മുന്നോടിയായി എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ വിവിധ ഹിന്ദു സമുദായ നേതാക്കളുടെയും ബുദ്ധിജീവികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും യോഗം ഇന്നു ചേര്‍ത്തലയില്‍ ചേരും. അതേസമയം, യോഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആരംഭിച്ചു. വിവിധ സമുദായ സംഘടനകളുടെ പങ്കാളിത്തത്തോടെയാണു പാര്‍ട്ടിയുണ്ടാക്കുകയെന്നും പത്മജ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























