വെള്ളാപ്പള്ളി കുപ്പിയിലായി ഇനി വേണ്ടത് സുകുമാരന്‍ നായര്‍… എന്‍എസ്എസിനെ എങ്ങനെയും ഒപ്പം കൂട്ടാനായി മോഹന്‍ലാല്‍, സുരേഷ് ഗോപി, മേജര്‍ രവി

കേരളത്തിലെ പ്രബല വിഭാഗമായ എസ്എന്‍ഡിപിയെ കൂടോടെ കൈയ്യിലെടുത്ത ബിജെപി കേന്ദ്ര നേതൃത്വം പുതിയ തന്ത്രത്തില്‍. എന്‍എസ്എസിനെ മെരുക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍. സുകുമാരന്‍ നായരെ എങ്ങനേയും വശത്താക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു.
മോഹന്‍ലാലും സുരേഷ് ഗോപിയും പ്രിയദര്‍ശനും മേജര്‍ രവിയും അടക്കമുള്ളവരെ മുന്‍നിര്‍ത്തിയാണ് തന്ത്രം മെനയുന്നത്. ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ എന്‍എസ്എസ് സമ്മേളനം. പേരില്‍ എന്‍എസ്എസ് എന്നുണ്ടെങ്കിലും ചങ്ങനാശ്ശേരിയിലെ ജി സുകുമാരന്‍ നായരുടെ നേതൃത്വത്തെ അംഗീകരിക്കാത്തവരുടെ കൂട്ടായ്മയായിരുന്നു അത്. ഫലത്തില്‍ എന്‍എസ്എസിന് ബദല്‍ സാധ്യതയാണ് ഡല്‍ഹിയില്‍ തേടിയതും. ബിജെപിയുമായി അടുത്തു നില്‍ക്കുന്ന സുരേഷ് ഗോപിയായിരുന്നു മുഖ്യതാരം. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ഉദ്ഘാടകനുമായി.
നായന്മാര്‍ സംവരണമാവശ്യപ്പെടുന്നതിനു പകരം സ്വയംശാക്തീകരിക്കുകയാണു വേണ്ടതെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞത് ചില സൂചനകളാണ് നല്‍കുന്നത്. ഇതിന് നായര്‍ ബാങ്ക് എന്ന ആശയമാണ് ഗ്ലോബല്‍ എന്‍.എസ്.എസ്. സമ്മേളനത്തില്‍ സുരേഷ് ഗോപി മുന്നോട്ട് വച്ചത്. മോഹന്‍ലാലും പ്രിയദര്‍ശനും പിന്തുണയ്ക്കുമെന്നും പറഞ്ഞു. വ്യക്തമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രസംഗമെന്നാണ് സൂചന. മന്നത്തു പത്മനാഭന്‍ വിഭാവനംചെയ്ത എല്ലാവര്‍ക്കും തുല്യത എന്ന തത്ത്വം നിറവേറണമെങ്കില്‍ നായന്മാര്‍ സ്വന്തമായ സംവരണതത്ത്വം ആവിഷ്‌കരിക്കണമെന്ന് സുരേഷ് ഗോപി പറയുന്നു.
ഇതിനുള്ള ഒരു വഴിയാണ് നൂറോ ഇരുനൂറോ കോടി ആസ്തിയുള്ള നായര്‍ ബാങ്ക്. ജോലിചെയ്തു കിട്ടുന്നതിലെ ഒരംശം നായര്‍ ബാങ്കിനു വിഹിതമായി നല്‍കും. ഞാന്‍ ഒരുകോടി കൊടുത്താല്‍ രണ്ടുകോടി നല്‍കാമെന്നാണ് മോഹന്‍ലാലിന്റെ വാഗ്ദാനം. പ്രിയദര്‍ശനടക്കമുള്ളവര്‍ സഹകരിക്കാമെന്നേറ്റു. ലോകമെമ്പാടുമുള്ള നായന്മാരുടെ സാമ്പത്തികസംഗമം ഇതിന്റെ ഭാഗമായി സംഘടിപ്പിക്കണം. ആരും ചങ്ങനാശ്ശേരിയെ ചോദ്യംചെയ്യേണ്ട. അവര്‍ക്കു കഴിയാതെപോവുന്നത് എന്തെങ്കിലുമുണ്ടെങ്കില്‍ അവിടേക്കു പാഞ്ഞെത്താന്‍ ഗ്ലോബല്‍ എന്‍.എസ്.എസ്സുകാര്‍ക്കു കഴിയണം. സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ വേണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. നായന്മാരുടേതു മാത്രമായ സംവരണമുണ്ടാക്കിയെടുക്കണം. ഇതിന് സ്വയംശാക്തീകരിക്കണം. നായന്മാര്‍ക്ക് സംവരണം വേണ്ട, സമ്പ്രദായം മതി എന്ന നിലപാടെടുക്കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ഫലത്തില്‍ ചങ്ങനാശ്ശേരിയെ കുറ്റപ്പെടുത്താതെ എല്ലം പറയുകയായിരുന്നു സുരേഷ് ഗോപി. നായന്മാര്‍ക്ക് പെരുന്നയില്‍ നിന്ന് ഒരു സാഹായവും കിട്ടുന്നില്ലെന്ന പരാതി സജീവമാണ്. ഈ സാഹചര്യത്തിലാണ് സിനിമാ താരങ്ങളുടെ സഹയാത്രികരുടെ സഹായത്താല്‍ ബാങ്കെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. മന്നം ജയന്തി ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ മോഹന്‍ലാലും തനിക്കൊപ്പമുണ്ടെന്ന് സുരേഷ് ഗോപി പറയുന്നതും ശ്രദ്ധേയമാണ്. പെരുന്നയില്‍ നിന്ന് ഇറക്കി വിട്ട സുരേഷ് ഗോപിയിലൂടെ എന്‍എസ്എസിന്റെ സംഘടനാ സംവിധാനത്തെ വെല്ലുവിളിക്കാനുള്ള പരോക്ഷ വഴി തേടുന്ന ബിജെപിക്ക് പുതിയ ആയുധമാകും ബാങ്ക്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഇത് സാധിച്ചെടുക്കാനാകുമെന്നാണ് സുരേഷ് ഗോപിയുടേയും പ്രതീക്ഷ. എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളി നടേശന്‍ ആധിപത്യം നേടിയത് മൈക്രോ ഫിനാന്‍സ് സംഘത്തിലൂടെയായിരുന്നു. അതിന്റെ പുതു മാതൃകയാകും നായര്‍ ബാങ്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























