എസ്എന്‍ഡിപി വിളിച്ച് ചേര്‍ത്ത യോഗം ആരംഭിച്ചു, രാഷ്ട്രീയ നിരീക്ഷകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് പുറത്തുള്ളവരുടെ അഭിപ്രായം തേടാന്‍ എസ്എന്‍ഡിപി വിളിച്ചു ചേര്‍ത്ത യോഗം ആരംഭിച്ചു. രാഷ്ട്രീയ നിരീക്ഷകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. അഡ്വ.ജയശങ്കര്‍, എന്‍.എം.പിയേഴ്‌സണ്‍, കെ.വേണു എന്നിവരടക്കമുള്ള രാഷ്ട്രീയ നീരിക്ഷകരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയുമാണ് യോഗത്തിലേക്ക് ക്ഷണിചിരിക്കുന്നത്.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യം, എസ്എന്‍ഡിപി പാര്‍ട്ടി രൂപീകരിചാല്‍ അതിന്റെ നിലനില്പ്, എന്നീ കാര്യങ്ങളില്‍ ഇവരുടെ അഭിപ്രായം തേടും. ബിജെപിയുമായുള്ള ബന്ധം , സിപിഎം-എസ്എന്‍ഡിപി തര്‍ക്കം എന്നീ കാര്യങ്ങളും ചര്‍ചയാകും. യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ എസ്എന്‍ഡിപി കൗണ്‍സില്‍ ചര്‍ച ചെയും.
രാഷ്ട്രീയപാര്‍ട്ടി രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനത്തിന് ഈ നിര്‍ദേശങ്ങള്‍ ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. എസ്എന്‍ഡിപിയുടെ ഭാഗത്ത് നിന്ന് വെള്ളാപ്പള്ളി നടേശനും, തുഷാര്‍ വെള്ളാപ്പള്ളിയും മറ്റു ചില പ്രത്യേക ക്ഷണിതാക്കളും മാത്രമാണ് പങ്കെടുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























