കണ്‍സ്യൂമര്‍ഫെഡ് അഴിമതി: അന്വേഷണം അവസാന ഘട്ടത്തിലെന്നു സര്‍ക്കാര്‍

കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഴിമതി നടന്നുവെന്നു പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും കരാര്‍ നല്‍കുന്നതിലടക്കം ക്രമക്കേട് നടന്നിട്ടുണ്‌ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. വിജിലന്‍സ് അന്വേഷണം 4 മാസത്തിനകം പൂര്‍ത്തിയാക്കും. അന്വേഷണം നടക്കുന്നത് ഡയറക്ടറുടെ മേല്‍നോട്ടത്തിലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























