ശിഖർ ധവാൻ ജിയോട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ചെയ്യുന്നത് വലിയ അനീതിയാണ്; ഇനി വരാനിരിക്കുന്ന സൗത്ത് ആഫ്രിക്ക പര്യടനത്തിൽ നിന്നും അദ്ദേഹത്തെ എന്തിനാണ് ഒഴിവാക്കിയത് ? കുറെ വർഷങ്ങളായി ഈ പാവം കളിക്കാരനെ അനാവശ്യമായി ഒഴിവാക്കുന്നു; ചോദിക്കാനും പറയാനും ആരും ഇല്ല; സൂപ്പർ ഹീറോ, കിങ് എന്നീ വിളിപ്പേരുകളോ വല്യേട്ടന്മാരോ ഇല്ലാത്തതാണ് പ്രശ്നം; ഇത്രയും അവഹേളനം നേരിടുമ്പോഴും ആരോടും ഒരു പരിഭവവും ഇല്ലാതെ അങ്ങേരു ജീവിക്കുന്നു; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

തന്റെതായ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയപരമായും കായികപരമായും സാമൂഹികപരവുമായുള്ള എല്ലാ കാഴ്ചപ്പാടുകളും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരു ക്രിക്കറ്റ് നിരീക്ഷണവുമായി അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ : പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം.
ശിഖർ ധവാൻ ജിയോട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ചെയ്യുന്നത് വലിയ അനീതിയാണ് . ഇനി വരാനിരിക്കുന്ന സൗത്ത് ആഫ്രിക്ക പര്യടനത്തിൽ നിന്നും അദ്ദേഹത്തെ എന്തിനാണ് ഒഴിവാക്കിയത് ? ഇപ്പോഴെന്നല്ല , കുറെ വർഷങ്ങൾ ആയി ഈ പാവം കളിക്കാരനെ അനാവശ്യമായി ഒഴിവാക്കുന്നു . ചോദിക്കാനും , പറയാനും ആരും ഇല്ല , സൂപ്പർ ഹീറോ , കിങ് എന്നീ വിളിപ്പേരുകളോ , വല്യേട്ടന്മാരോ ഇല്ലാത്തതാണ് പ്രശ്നം .
ഇത്രയും അവഹേളനം നേരിടുമ്പോഴും ആരോടും ഒരു പരിഭവവും ഇല്ലാതെ , ആരെയും കുറ്റപ്പെടുത്താതെ അങ്ങേരു ജീവിക്കുന്നു . ഐപിഎല്ലിൽ തുടർച്ചയായി എട്ടാം വർഷവും താരം 450 റൺസിന് മുകളിൽ സ്കോർ കണ്ടെത്തി. ഇത്തവണ 14 മത്സരങ്ങളിൽ നിന്ന് 460 റൺസാണ് താരം നേടിയത്. മൊത്തം IPL ൽ ഏറ്റവും കൂടുതൽ റൺസെടുത്ത രണ്ടാമത്തെബാറ്റ്സ്മാൻ ആണ് . നിരവധി കളികളിൽ മാച്ച് വിന്നർ ആണ് . ഇതൊക്കെ ആരോട് പറയുവാൻ ? ശിഖർ ധവാൻ ജിക്കു അഭിവാദ്യങ്ങൾ . കട്ട സപ്പോർട്ടും .. (വാൽകഷ്ണം .. ഞാൻ ഇങ്ങേരുടെ ആരാധകൻ അല്ല. പക്ഷെ ഇദ്ദേഹത്തിന്റെ കളി ഇഷ്ടപെടുന്നു .)
https://www.facebook.com/Malayalivartha