പെൺകുട്ടികളുടെ വിവാഹത്തിൽ അവരുടെ അഭിപ്രായത്തിനും മുൻഗണന നൽകേണ്ടതുണ്ട്; വിവാഹ കമ്പോളത്തിൽ പെൺ മക്കൾ വിൽക്കപ്പെടുന്നുവെന്നത് പരിഷ്കൃത സമൂഹത്തിന് അപമാനകരമായ വസ്തുതയാണ്; വിസ്മയ കേസിലെ വിധി സമൂഹത്തിന് ഒരു അനുഭവപാഠമാവട്ടെയെന്ന് കെ കെ ഷൈലജ ടീച്ചർ

വിസ്മയ കേസിലെ വിധി സമൂഹത്തിന് ഒരു അനുഭവപാഠമാവട്ടെയെന്ന് കെ കെ ഷൈലജ ടീച്ചർ പറഞ്ഞു. നൗജിഷയുടെ നിശ്ചയദാര്‍ഢ്യത്തെ മാതൃകയാക്കാന്‍ നമ്മുടെ പെണ്‍മക്കള്‍ക്ക് കഴിയണം. കരഞ്ഞിരിക്കാനോ തോറ്റുപോയെന്ന് പരിതപിക്കാനോ അല്ല അവസരങ്ങള്‍ തേടിപ്പിടിച്ച് വിജയിച്ച് കയറാന്‍ കരുത്തുള്ളവരായി നമ്മുടെ പെണ്‍മക്കള്‍ വളരട്ടെയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ടീച്ചർ പറഞ്ഞു.
ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; വിസ്മയ കേസിലെ വിധി സമൂഹത്തിന് ഒരു അനുഭവപാഠമാവട്ടെ. വിസ്മയയുടെ കുടുംബത്തിന് നീതി ലഭ്യമായി എന്നതിൽ എല്ലാവർക്കും ആശ്വസിക്കാം. വിധി വന്നപ്പോൾ വിസ്മയയുടെ പിതാവ് പറഞ്ഞത് സമൂഹമാകെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. രക്ഷിതാക്കളുടെ ഉത്തരവാദിത്വം പെൺമക്കളെ എത്രയും പെട്ടന്ന് വിവാഹം ചെയ്തയക്കുക എന്നതായിരിക്കരുതെന്നും പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകി സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി നൽകും വിധം ഒരു തൊഴിൽ ലഭ്യമാവാനുള്ള സാധ്യതയുണ്ടാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതോടൊപ്പം തന്നെ പെൺകുട്ടികളുടെ വിവാഹത്തിൽ അവരുടെ അഭിപ്രായത്തിനും മുൻഗണന നൽകേണ്ടതുണ്ട്. വിവാഹ കമ്പോളത്തിൽ പെൺ മക്കൾ വിൽക്കപ്പെടുന്നുവെന്നത് പരിഷ്കൃത സമൂഹത്തിന് അപമാനകരമായ വസ്തുതയാണ്. നിയമത്തിൻ്റെ പിൻബലവും ബോധവൽക്കരണ പരിപാടികളുമെല്ലാം ഉണ്ടെങ്കിലും ഇതിന് പൂർണമായും അവസാനമുണ്ടാക്കാൻ കഴിയുന്നില്ലെന്നത് സമൂഹത്തെയാകെ അസ്വസ്ഥമാക്കുന്ന കാര്യമാണ്.
കഴിഞ്ഞ ദിവസമാണ് കേരളാ പൊലീസിന്റെ വനിതാ ബറ്റാലിയനില്‍ പുതിയ ബാച്ച് പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയത്. ആ കൂട്ടത്തില്‍ പേരാമ്പ്രക്കാരിയായ നൗജിഷയെ നമ്മുടെ പെണ്‍മക്കള്‍ക്കെല്ലാം മാതൃകയാക്കാവുന്നതാണ്. ഗാര്‍ഹിക പീഠനത്തെ അതിജീവിച്ച് വിവാഹമോചിതയായ ശേഷമാണ് നൗജിഷ പി എസ് സി പരീക്ഷയെഴുതി മികച്ച മാര്‍ക്കോടെ വനിതാ കോണ്‍സ്റ്റബിള്‍ പരീക്ഷ പാസാവുകയും നിശ്ചയദാര്‍ഢ്യത്തോടെ പരിശീലനം പൂര്‍ത്താക്കുകയും ചെയ്തത്.
പാസിംഗ് ഔട്ട് പരേഡിന് ശേഷം സ്വന്തം മകനെ വാരിപുണരുന്ന നൗജിഷയുടെ രംഗം സന്തോഷത്താല്‍ നമ്മുടെയെല്ലാം കണ്ണഅ നനയിക്കുന്നതാണ്. വീട്ടില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ച മികച്ച പിന്‍തുണയും നൗജിഷയുടെ ഈ നേട്ടത്തില്‍ പ്രധാനമാണ്. നൗജിഷയുടെ നിശ്ചയദാര്‍ഢ്യത്തെ മാതൃകയാക്കാന്‍ നമ്മുടെ പെണ്‍മക്കള്‍ക്ക് കഴിയണം. കരഞ്ഞിരിക്കാനോ തോറ്റുപോയെന്ന് പരിതപിക്കാനോ അല്ല അവസരങ്ങള്‍ തേടിപ്പിടിച്ച് വിജയിച്ച് കയറാന്‍ കരുത്തുള്ളവരായി നമ്മുടെ പെണ്‍മക്കള്‍ വളരട്ടെ..
https://www.facebook.com/Malayalivartha