ഇത് കേരളമാണ്... എന്തും വിളിച്ചു പറയാവുന്ന സ്ഥലമല്ല.... പി.സി ജോര്‍ജ് സംസാരിച്ചത് നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലെന്ന് മുഖ്യമന്ത്രി

പി.സി ജോര്‍ജ് സംസാരിച്ചത് നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത നീചമായ വാക്കുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ഭരിക്കുന്നത് എല്‍.ഡി.എഫാണ്. എന്തും വിളിച്ചു പറയാവുന്ന സ്ഥലമല്ല കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.സി ജോര്‍ജ് സംസാരിച്ചത് നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയില്‍. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും പിണറായി പറഞ്ഞു.പി.സി ജോര്‍ജിന്റെ പ്രസംഗത്തിന്റെ മറുപതിപ്പ് ആലപ്പുഴയില്‍ കണ്ടു. അവിടെ ഒരു പത്തുവയസുകാരനാണ് മതവിദ്വേഷ മുദ്രവാക്യങ്ങള്‍ വിളിച്ചത്.
അതിലും സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും നാടിനാപത്താണ്. ഇത് രണ്ടിനുമെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തേ, പിസി ജോര്‍ജ് നടത്തിയത് പ്രകോപനപ്രസംഗം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും ഐക്യം തകര്‍ക്കാനും കാരണമാകുമെന്ന് വ്യക്തമാണ്. പിസി ജോര്‍ജിനെതിരെ ചുമത്തിയ വകുപ്പുകള്‍ അനാവശ്യമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയത്.
കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായത് പിസി ജോര്‍ജ് ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം കോടതി പിസി ജോര്‍ജിനോട് വാദത്തിനിടെ ചോദിച്ചിരുന്നു.
തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെയാണ് പി.സി.ജോര്‍ജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസ് എടുത്തത്. തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha