സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മുന്‍ എം.എല്‍.എ. പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എആര്‍ ക്യാമ്പിലെത്തിച്ചു, രാവിലെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും

സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മുന്‍ എം.എല്‍.എ. പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചു.
തിരുവനന്തപുരം എആര്‍ ക്യാമ്പിലാണ് പിസി ജോര്‍ജിനെ എത്തിച്ചത്. രാവിലെ പി.സി ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്ന് മകന്‍ ് മാധ്യമങ്ങളോട് പറഞ്ഞു. പിസി ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് എ ആര്‍ ക്യാമ്പിന് മുന്‍വശത്ത് ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്.
വാഹനവ്യൂഹം കടന്നു വരുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന് ആവശ്യമായ മരുന്നുകളും മറ്റും മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയിരുന്നു. അതേസമയം പി.സി ജോര്‍ജിന്റെ ജാമ്യഹര്‍ജി കേള്‍ക്കാനായി പ്രത്യേക സിറ്റിങ് നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി
രാവിലെ ഒമ്പത് മണിക്ക് പ്രത്യേക സിറ്റിങ് നടത്താനായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് തീരുമാനിച്ചത്. എന്നാല്‍ സാധാരണ സമയക്രമത്തില്‍ തന്നെ ഹര്‍ജി പരിഗണിക്കുമെന്ന് വ്യക്തമാക്കി
" f
https://www.facebook.com/Malayalivartha