മേനക ഗാന്ധിയുടെ നായസ്‌നേഹത്തിനെതിരെ മനുഷ്യാവകാശ ലംഘനത്തിന് പരാതി കൊടുക്കുമെന്ന് എംഎല്‍എ തോമസ് ചാണ്ടി

മേനക ഗാന്ധിക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് പരാതി കൊടുക്കുമെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. മനുഷ്യനെ ആക്രമിക്കുന്ന തെരുവുനായ്കളെ സംരക്ഷിക്കണം എന്ന നിലപാടിനെതിരെയാണ് നിയമനടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് തീരുമാനം.
കുട്ടനാട്ടിലെ പാടങ്ങളില്‍ ആളുകള്‍ നായ്ക്കളെ ഉപേക്ഷിക്കുന്നത് പതിവാണ്. ഇവ പിന്നീട് കര്‍ഷകര്‍ക്ക് ഭീഷണിയായി വളരുന്നു. കൊന്നൊടുക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് തോമസ് ചാണ്ടി എംഎല്‍എയുടെ പക്ഷം. തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിക്കുന്ന മേനകാഗാന്ധിയെ എംഎല്‍എ കണക്കിന് വിമര്‍ശിച്ചു.
തെരവുനായ്ക്കളെ കൊന്നൊടുക്കുന്നതിന് വകുപ്പുണ്ടെന്ന നിയമോപദേശംകിട്ടിയിട്ടുണ്ടെന്നും അതിനലാണ് ഈ നീക്കമെന്നും എംഎല്‍എ വിശദീകരിച്ചു. ആദ്യ പടിയായി ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചുകഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























