താന്‍ സത്യം മാത്രമെ പറഞ്ഞിട്ടുള്ളുവെന്ന് പിസി ജോര്‍ജ്... കോടതി മിണ്ടാന്‍ പറയുമ്പോള്‍ ചൊവ്വേ മിണ്ടിക്കോളാം, ഹൈക്കോടതി തീരുമാനം അറിഞ്ഞതിന് ശേഷം സംസാരിക്കാമെന്നും പിസി ജോര്‍ജ്

താന്‍ സത്യം മാത്രമെ പറഞ്ഞിട്ടുള്ളുവെന്ന് പിസി ജോര്‍ജ്... കോടതി മിണ്ടാന്‍ പറയുമ്പോള്‍ ചൊവ്വേ മിണ്ടിക്കോളാം, ഹൈക്കോടതി തീരുമാനം അറിഞ്ഞതിന് ശേഷം സംസാരിക്കാമെന്നും പിസി ജോര്‍ജ്. എആര്‍ ക്യാമ്പില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.
അതേസമയം, അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പിസി ജോര്‍ജിനെ എറണാകുളം എആര്‍ ക്യാംപിലെത്തിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പിന്തുണയുമായി ബിജെപിയും പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി.
"
https://www.facebook.com/Malayalivartha