നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും...നടി അയച്ച വാട്ട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും ജാമ്യ ഹര്‍ജിയോടൊപ്പം വിജയ് ബാബു കോടതിക്ക് കൈമാറി... തെളിവുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കണമെന്നാണ് വിജയ് ബാബുവിന്റെ ആവശ്യം

നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും...നടി അയച്ച വാട്ട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും ജാമ്യ ഹര്‍ജിയോടൊപ്പം വിജയ് ബാബു കോടതിക്ക് കൈമാറി... തെളിവുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കണമെന്നാണ് വിജയ് ബാബുവിന്റെ ആവശ്യം.
നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് 30-ന് മടങ്ങിയെത്തുമെന്ന് ചൂണ്ടിക്കാട്ടി മടക്കയാത്രാ ടിക്കറ്റടക്കം അഭിഭാഷകന്‍ മുഖേന വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു. യാത്രാരേഖ സമര്‍പ്പിച്ചാല്‍ മാത്രമെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ബലപ്രയോഗം നടന്നിട്ടില്ലെന്നും വിജയ് ബാബു ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതിനിടെ ഗോള്‍ഡന്‍ വീസ നടപടികള്‍ക്കായാണ് ദുബായിയിലേക്ക് പോയതെന്നും നടന്‍ കോടതിയെ ബോധിപ്പിച്ചു.
2018 മുതല്‍ പരാതിക്കാരിയെ അറിയാം. സിനിമയില്‍ അവസരത്തിന് വേണ്ടി നിരന്തരം താനുമായി ബന്ധപ്പെട്ടിരുന്നു. പലതവണയായി നടി പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയില്‍ മറ്റൊരു നടിക്ക് അവസരം കൊടുത്തതിന്റെ പ്രകോപനമാണ് ഇപ്പോള്‍ തനിക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കാന്‍ കാരണമെന്നും വിജയ് ബാബു .
നടി അയച്ച വാട്ട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും ജാമ്യ ഹര്‍ജിയോടൊപ്പം വിജയ് ബാബു കോടതിക്ക് കൈമാറിയിട്ടുണ്ട്. തെളിവുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കണമെന്നാണ് വിജയ് ബാബുവിന്റെ ആവശ്യം. കഴിഞ്ഞ ദിവസമാണ് വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha