സ്‌കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചതിനെതിരെ ആന്റണി: ജാതി-മതസംഘടനകള്‍ വിദ്യാലയങ്ങളില്‍ നിറഞ്ഞാടുകയാണ്

സ്‌കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചത് തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ജാതി-മതസംഘടനകള്‍ വിദ്യാലയങ്ങളില്‍ നിറഞ്ഞാടുകയാണെന്നും ആന്റണി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 50:50 എന്ന അനുപാതത്തില്‍ പ്രവേശനം നടത്താനാവില്ലെങ്കില്‍ മാനേജ്‌മെന്റുകള്‍ നിര്‍ത്തി പോകുന്നതാണ് നല്ലതെന്നും കരാര്‍ ലംഘിച്ച മാനേജ്‌മെന്റുകളുടെ നടപടി മര്യാദകേടാണെന്നും ആന്റണി തുറന്നടിച്ചു.
സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായുള്ള പ്രവേശനകരാര്‍ ലംഘിക്കുന്നത് മര്യാദകേടാണെന്നും കരാര്‍ ലംഘിക്കുന്നവര്‍ സ്ഥാപനം നടത്തരുതെന്നും എ.കെ.ആന്റണി പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസമേഖല അഴിമതിയുടെ കേന്ദ്രമായി മാറി. വിദ്യാര്‍ഥി പ്രവേശനം മുതല്‍ അധ്യാപകനിയമനം വരെ കോഴത്തുക ഓരോ വര്‍ഷവും കൂടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്‌യു സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന കെഎസ്‌യുവിന്റെ ആവശ്യത്തെ താന്‍ പിന്താങ്ങുകയാണെന്നും യോഗ്യരായവരെ അവതരിപ്പിച്ചാല്‍ ജനം കൂടെ നിലക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അരുവിക്കരയിലെ കെ.എസ്.ശബരീനാഥന്റെ വിജയമെന്നും ആന്റണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























