ബാര്‍ കോഴക്കേസ് : വിധി ഈ മാസം 29ന്

ബാര്‍ കോഴക്കേസില്‍ വിധി വിജിലന്‍സ് കോടതി ഈ മാസം 29ന് പറയും. കേസില്‍ തുടരന്വേഷണം വേണോയെന്നതു സംബന്ധിച്ചാണ് വിധി. പ്രോസിക്യൂഷന്റെയും ഹര്‍ജിക്കാരുടെയും വാദങ്ങള്‍ പൂര്‍ത്തിയായി. കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 10 ഹര്‍ജികളാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിനെതിരെ കേസിലെ പ്രധാനസാക്ഷി ബിജു രമേശിന്റെ എതിര്‍വാദമാണ് ഇന്ന് നടന്നത്. വിജിലന്‍സ് എസ്പി സുകേശന്‍ തയാറാക്കിയ വസ്തുതാ വിവര റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിച്ച് മാണിയെ വിചാരണ ചെയ്യണമെന്നായിരുന്നു ബിജു രമേശിന്റെ ആവശ്യം.
മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിനെതിരെ പത്ത് ഹര്‍ജികളാണ് വിജിലന്‍സ് കോടതില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. എട്ട് ഹര്‍ജികളിലെ വാദം പൂര്‍ത്തിയായ ശേഷം വിജിലന്‍സിന്റെ ആദ്യഘട്ട എതിര്‍വാദം നേരത്തെ നടന്നിരുന്നു. വിജിലന്‍സിന്റെ വാദത്തിനിടെ കോടതിയുടെ കടുത്ത വിമര്‍ശനമാണ് പ്രോസിക്യൂഷന് നേരിടേണ്ടി വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























