ഡിസംബറില്‍ എസ്എന്‍ഡിപി യോഗം രാഷ്ട്രീയപ്പാര്‍ട്ടി; രാഷ്ട്രീയ പാര്‍ട്ടി ഇല്ലെങ്കിലും എസ്എന്‍ഡിപി ഇല്ലാതാകില്ല, എന്‍എസ്എസ് ഒപ്പമില്ലെന്ന് കരുതേണ്ട

ഡിസംബറില്‍ എസ്എന്‍ഡിപി യോഗം രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത് ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കില്‍ അതുമായി മുന്നോട്ടുപോകും. രാഷ്ട്രീയ പാര്‍ട്ടി ഇല്ലെങ്കിലും എസ്എന്‍ഡിപി ഇല്ലാതാകില്ല. എന്‍എസ്എസ് ഒപ്പമില്ലെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തിനു മുന്നോടിയായി എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ വിവിധ ഹിന്ദു സമുദായ നേതാക്കളുടെയും ബുദ്ധിജീവികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും യോഗം ഇന്നു ചേര്‍ത്തലയില്‍ ചേരും. അതേസമയം, യോഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആരംഭിച്ചു. വിവിധ സമുദായ സംഘടനകളുടെ പങ്കാളിത്തത്തോടെയാണു പാര്‍ട്ടിയുണ്ടാക്കുക.
പുതിയ പാര്‍ട്ടിയുടെ നിയമാവലി, ഭരണഘടന, പേര്, പതാക തുടങ്ങിയവ അടക്കമുള്ള ചര്‍ച്ചയാണു നടക്കുന്നത്. പാര്‍ട്ടിയുടെ ആസ്ഥാനം സംബന്ധിച്ചും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. എസ്എന്‍ഡിപിയുടെ നിയമ ഉപദേഷ്ടാവ് എ.എന്‍. രാജന്‍ ബാബുവാണു നിയമപരമായ കാര്യങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ബിജെപിയുടെ ഉപദേഷ്ടാവ് എസ്. ഗുരുമൂര്‍ത്തിയും പാര്‍ട്ടി ഭരണഘടന തയാറാക്കുന്നതില്‍ സജീവമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























