വി.എസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം: വി.എസ് വീണ്ടും മത്സരിക്കണോ എന്ന് ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര നേതൃത്വം

വി.എസ്.അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും വി.എസ് വീണ്ടും മത്സരിക്കണോ എന്ന് ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വി.എസിനെതിരായ എല്ലാ നീക്കങ്ങളും സിപിഎം ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അച്ചടക്ക നടപടിയെക്കുറിച്ച് ഒരു ചര്‍ച്ചയും വേണ്‌ടെന്നാണ് ധാരണയെന്ന് നേതാക്കള്‍ വ്യക്തമാക്കി. വിഭാഗീയത പൊതുവായി ചര്‍ച്ച ചെയ്യുമെങ്കിലും പ്‌ളീനത്തിലും വി.എസിനെതിരെ നടപടിയൊന്നും ആലോചിക്കില്ല. അടുത്ത തെരഞ്ഞെടുപ്പു വരെ നിലവിലെ സ്ഥിതി തുടരും. വി.എസ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ നേതൃത്വം വ്യക്തമായ അഭിപ്രായം പറയുന്നില്ല.
പക്ഷേ വേണ്ട സമയത്ത് ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും എന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ വി.എസിനെതിരെ നടപടി എടുക്കുന്നത് പാര്‍ട്ടി അണികള്‍ ഒരുതരത്തിലും സ്വീകരിക്കാനിടയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























