വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വിഎസ്: തന്നെ ശിഖണ്ഡിയെന്നു വിളിച്ചത് വിവരക്കേടുകൊണ്ടെന്ന് വിഎസ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ ശിഖണ്ഡിയെന്നു വിളിച്ചത് വിവരക്കേടുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സത്യത്തിന്റെയും ധര്‍മത്തിന്റെയും ചേരിയിലായിരുന്നു ശിഖണ്ഡി നിന്നിരുന്നത്. വെള്ളാപ്പള്ളി നടേശന്‍ കൗരവപക്ഷത്ത് സ്വയം പ്രതിഷ്ഠിക്കുകയാണ്. വെള്ളാപ്പള്ളിയുടെ അത്ഭുതപുത്രന് തന്നെ ജയിപ്പിക്കാനുള്ള കഴിവില്ലെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ വി.എസ്. അച്യുതാനന്ദനെ ശിഖണ്ഡി വേഷം ധരിപ്പിച്ചു സിപിഎം പോരിന് ഇറക്കിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി ഇന്നലെ ആരോപിച്ചിരുന്നു. മഹാഭാരത കഥയിലെ അര്‍ജുന വേഷംകെട്ടാന്‍ സ്വയം ശ്രമിക്കുന്ന പിണറായി വിജയനാണ് ഇതിന്റെ സൂത്രധാരനെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെ സഹായിച്ചത് സമുദായപരിഗണനയില്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
പാര്‍ട്ടി എതിര്‍ത്തപ്പോള്‍ മലമ്പുഴയില്‍ സഹായിച്ചത് ആരെന്ന് വി.എസ് മറക്കരുതെന്നും തുഷാര്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് വെള്ളാപ്പള്ളിയുടെ അത്ഭുതപുത്രന് തന്നെ ജയിപ്പിക്കാനുള്ള കഴിവില്ലെന്ന വിഎസിന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























