മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

അഴിത്തറ തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും നടത്തിയ സംയുക്ത തെരച്ചിലില്‍ രാവിലെ ഏഴോടെ ഉള്‍ക്കടലില്‍ നിന്നാണ് മത്സ്യബന്ധ ബോട്ട് കണ്ടെത്തിയത്.
എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് നടുക്കടലില്‍ സംഘം കുടുങ്ങുകയായിരുന്നു. കരയില്‍ നിന്ന് അയച്ച മറ്റൊരു ബോട്ടില്‍ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കും.
തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ഒമ്പതംഗ സംഘം കടലില്‍ പോയത്. വൈകിട്ടോടെ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ നാവികസേനയുടെ സഹായം പൊലീസ് അഭ്യര്‍ഥിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























