അഞ്ചുദിവസമായി നടത്തിവന്ന ചരക്കുലോറി സമരം പിന്‍വലിച്ചു

ചരക്കുലോറി ഉടമകള്‍ അഞ്ചുദിവസമായി നടത്തിവന്ന രാജ്യവ്യാപക സമരം പിന്‍വലിച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ലോറി ഉടമകളുടെ ആവശ്യം പരിശോധിക്കാന്‍ ഗതാഗത സെക്രട്ടറി വിജയ് ചിബ്ബറിന്റെ നേതൃത്വത്തില്‍ ട്രക്കുടമകളുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചു. ഡിസംബര്‍ 15നകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കും.
ലോറി ഉടമകളുടെ ദേശീയ സംഘടനയായ അഖിലേന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിയത്. ഇതേതുടര്‍ന്ന് അന്തര്‍സംസ്ഥാന ചരക്കുനീക്കം നിലച്ചിരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























