ചേര്‍ത്തലയിലെ യോഗത്തില്‍ വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനം, ഹിന്ദുകൂട്ടായ്മയ്ക്ക് പകരം മതേതര മുന്നണിയാണ് നല്ലതെന്നും അംഗങ്ങള്‍

വെള്ളാപ്പള്ളിയുടെ മൂന്നാം മുന്നണി രൂപീകരിക്കുന്നത് ചര്‍ച്ചചെയ്യാന്‍ കൂടിയ യോഗത്തില്‍ വെള്ളാപ്പള്ളിയ്ക്ക് വിമര്‍ശനം. വെള്ളാപ്പള്ളിയുടെ ഹിന്ദുകൂട്ടായ്മ പരാജയപ്പെടുമെന്നും പകരം മതേതര ചിന്ദയുള്ള മൂന്നാം മുന്നണിയാണ് വേണ്ടെതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നും. എന്നാല്‍ ഭൂരിപക്ഷം പേരും ബിജെപിയുമായുള്ള കൂട്ടുകെട്ട് അംഗീകരിച്ചു. എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് ഡിസംബറില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഹിന്ദുകൂട്ടായ്മയ്ക്ക് പകരം മതേതര ചിന്തയോടെയുള്ള പാര്‍ട്ടി രൂപീകരണമാണ് വേണ്ടതെന്നതാണ് ചേര്‍ത്തലയില്‍ നടന്ന ചര്‍ച്ചയിലുണ്ടായ പൊതു അഭിപ്രായം.ഇടത്വലത് രാഷ്ട്രീയ കക്ഷികള്‍ കൂട്ടായ്മയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. മതേതര ചിന്തയോടെ മറ്റുള്ളവര്‍ക്കും ഇടം നല്‍കിയാലേ സാമൂഹിക നീതി നടപ്പാക്കാന്‍ കഴിയൂ. എന്‍.എസ്.എസ്. ഒഴികെ നായര്‍ സമുദായത്തിലെ മറ്റു സംഘടനകളും ചര്‍ച്ചയില്‍ പങ്കെടുത്തതായും വെള്ളാപ്പള്ളി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന് എസ്.എന്‍.ഡി.പി. പ്രാധാന്യം കല്‍പ്പിക്കുന്നില്ല. ഇരുമുന്നണികളിലുമുള്ള യോഗം പ്രവര്‍ത്തകര്‍ക്കു സ്ഥാനാര്‍ഥിത്വം കിട്ടിയാല്‍ മല്‍സരിക്കാം. മറ്റുള്ളവര്‍ മല്‍സരിക്കുമ്പോള്‍ സ്വതന്ത്രചിഹ്‌നത്തിലാകണമെന്നാണു നിര്‍ദേശം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സഹായിച്ചാല്‍ തിരിച്ചും സഹായിക്കും. എസ്.എന്‍.ഡി.പിയുടെ നിലപാട് അംഗീകരിക്കുന്ന നല്ല കമ്യൂണിസ്റ്റുകാരുമുണ്ട്. ജി. സുധാകരന്‍ മുന്‍കൈയെടുത്ത് എസ്.എന്‍.ഡി.പിയെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കണം. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കി. അശ്വനി റസിഡന്‍സിയില്‍ ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ ചര്‍ച്ച വൈകിട്ട് അഞ്ചര വരെ നീണ്ടു.
പൊതുചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് വെള്ളാപ്പള്ളിയും യോഗം നേതാക്കളുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. എ. ജയശങ്കര്‍, എന്‍.എം. പിയേഴ്‌സണ്‍, ഫിലിപ് എം. പ്രസാദ്, പി. രാജന്‍, ഡോ. ജയപ്രസാദ് എന്നിവരാണു ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























