തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം നാളെ മുതല്‍

വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണവും നാളെ രാവിലെ തുടങ്ങും. പത്രികകള്‍ 14 വരെ നല്‍കാം. 15-നാണു സൂക്ഷ്മ പരിശോധന. പത്രിക സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പു വിജ്ഞാപനംവരെ കാത്തിരിക്കേണ്ടതില്ലെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.
രാവിലെ 11 മുതല്‍ മൂന്നു വരെ റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു മുന്നില്‍ പത്രിക സമര്‍പ്പിക്കാം. 17നാണു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേരു ചേര്‍ക്കാനുള്ള അവസാന ദിനമായിരുന്നു ഇന്നലെ. തന്മൂലം വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തിയതു തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റ് തകരാറിലാക്കി.
വ്യാപക പരാതി ഉയരുന്നതിനിടെ മൂന്നുമണിക്കു റജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു. വിജ്ഞാപനം നാളെയിറങ്ങുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്നാണു കമ്മിഷന്റെ നിലപാട്. ഇന്നലെ മാത്രം 34,242 വോട്ടര്‍മാര്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി.
ഇതില്‍ 31,472 എണ്ണം പേരു ചേര്‍ക്കുന്നതിനും, 195 എണ്ണം തെറ്റുകള്‍ തിരുത്തുന്നതിനും 2575 എണ്ണം നിയോജകമണ്ഡലം മാറുന്നതിനുമുള്ള അപേക്ഷയായിരുന്നു. കഴിഞ്ഞ നാലിന് 88,000 അപേക്ഷകളാണു ലഭിച്ചത്. അപേക്ഷകളില്‍ ഹിയറിങ് ഉള്‍പ്പെടെ നടപടികള്‍ക്കുശേഷം ബന്ധപ്പെട്ട ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാരാണ് തീരുമാനമെടുക്കുന്നത്.
അന്തിമ വോട്ടര്‍ പട്ടിക നേരത്തേ പ്രസിദ്ധീകരിച്ചതിനാല്‍ സപ്ലിമെന്ററി വോട്ടര്‍പട്ടികയിലാണു പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുക. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷവും പൊതു താല്‍പര്യാര്‍ഥം കഴിഞ്ഞ മാസം 23 മുതല്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 3.57 ലക്ഷം അപേക്ഷകളാണു പുതുതായി ലഭിച്ചത്. തിരുത്തലുകള്‍ക്കു 3148 അപേക്ഷകളും നിയോജകമണ്ഡലം മാറ്റത്തിനു 45,179 അപേക്ഷകളും ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























