Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

'നല്ല ഭക്ഷണം നാടിന്റെ അവകാശം' ഉപയോഗിച്ച എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി! പഴകിയ എണ്ണ കണ്ടെത്താന്‍ പ്രത്യേക പരിശോധന: വിപണിയില്‍ വില്‍ക്കുന്ന എണ്ണയില്‍ മായം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കും, ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

28 MAY 2022 07:30 AM IST
മലയാളി വാര്‍ത്ത

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉപയോഗിച്ച പഴകിയ എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തും. ടിപിസി മോണിറ്ററിലൂടെ ഇത് വളരെ വേഗം കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിപണിയില്‍ വില്‍ക്കുന്ന എണ്ണയില്‍ മായം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 4290 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 331 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 412 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 429 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 5029 പരിശോനകളാണ് നടത്തിയത്. ഇതുവരെ 7229 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. 114 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 936 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 181 സാമ്പിളുകള്‍ ശേഖരിച്ചു. 11 പേര്‍ക്ക് നോട്ടീസ് നല്‍കി. ആകെ 1205 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 9 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 160 കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (49 minutes ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (59 minutes ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (3 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (3 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (4 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (4 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (6 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (6 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (6 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (6 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (7 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (7 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (7 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (7 hours ago)

Malayali Vartha Recommends