രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്

പശ്ചിമേഷ്യയിൽ സമാധാനം അകലെയാണ്. ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഓരോ പാലമോ പവർ പ്ലാന്റോ യുഎസ് ബോംബിട്ടു തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലായിരുന്നു പ്രതികരണം.
‘ഈ നിമിഷം മുതൽ, മിസൈലോ ഡ്രോണോ റോക്കറ്റോ മറ്റേതെങ്കിലും ആയുധങ്ങളോ ഉപയോഗിച്ച് ഹോർമുസ് കടലിടുക്കിലുള്ള ഏതെങ്കിലും കപ്പലിനെ ഇറാൻ ആക്രമിക്കുമ്പോൾ, ഇറാൻ തലസ്ഥാനമായ ടെഹ്റാന് തൊട്ടടുത്തുള്ളത് ഉൾപ്പെടെയുള്ള പാലമോ പവർ പ്ലാന്റുകളോ യുഎസ് ബോംബിട്ടു തകർക്കും.’–ട്രംപ് പറഞ്ഞു.
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഓരോ പാലമോ പവർ പ്ലാന്റോ യുഎസ് ബോംബിട്ടു തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലായിരുന്നു പ്രതികരണം.
കുവൈത്തിനു നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തോട് പ്രതികരിച്ച് കുവൈത്ത് സൈന്യം. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളെ തടഞ്ഞെന്നും ഇത് സ്ഫോടനത്തിനു കാരണമായെന്നും സൈനിക മേധാവി പറഞ്ഞു. അധികാരികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനിലെ തെക്കൻ തുറമുഖനഗരങ്ങളിൽ യുഎസ് സേന പത്താംദിവസവും ബോംബാക്രമണം തുടർന്നു. യുഎസ് താവളങ്ങളുള്ള ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ ഇറാനും തിരിച്ചടി നൽകി. ഇന്നലെ അതിരാവിലെ തുടങ്ങിയ ആക്രമണം രാത്രി വൈകിയും തുടരുകയാണെന്നു കുവൈത്തും ബഹ്‌റൈനും അറിയിച്ചു.
അതേസമയം പൂർണ തോതിലുള്ള യുദ്ധത്തിലാണ് തങ്ങളെന്ന് ഇറാൻ പ്രസിഡന്റ്. "ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഇന്ന് പൂർണ തോതിലുള്ള യുദ്ധത്തിലാണ് എന്നതാണ് യാഥാർഥ്യം," ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ശക്തമായി തുടരുന്നെന്നും ഒരു കപ്പൽ പ്രവർത്തനരഹിതമാക്കിയതായും യുഎസ് സൈന്യം വെളിപ്പെടുത്തി.
വ്യാവസായിക യൂണിറ്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകിട്ട് ഏഴുമണിയോടെയാണ് ആക്രമണമുണ്ടായതെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. എപ്പോഴൊക്കെ ഇറാൻ അമേരിക്കൻ സൈനികരെ വധിക്കുന്നുവോ അപ്പോഴെല്ലാം ആ കൊലപാതകത്തിന് പലമടങ്ങ് വില നൽകേണ്ടി വരുമെന്ന്" ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇനിയും അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടാൽ ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇറാനിൻ അമേരിക്ക ആക്രമണം തുടർന്നതോടെ പശ്ചിമേഷ്യയിൽ യുദ്ധ ഭീതി കനക്കുന്നു. ഇറാനിലെ ഭൂഗർഭ ആണവകേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണിമുഴക്കിയതിന് പിന്നാലെ ആക്രമണവും കനത്തിട്ടുണ്ട്. ബുഷെഹർ ആണവനിലയത്തിന്റെ തൊട്ടടുത്ത് വരെ ബോംബ് വീണെന്നാണ് റിപ്പോർട്ട്. തിരിച്ചടിയായി ജോർദാനിലെ അൽ അസ്റാഖ് വ്യോമത്താവളത്തിലും, ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമത്താവളത്തിലും ആക്രമണം നടത്തിയെന്ന് ഇറാൻ. ഇതോടെ സമാധാന ചർച്ചകൾ വഴിമുട്ടിയ അവസ്ഥയിലാണ്. സമാധാന ചർച്ചയ്ക്ക് അമേരിക്ക തയ്യാറെന്നും ഇറാനാണ് വരാത്തതെന്നും യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ കുറ്റപ്പെടുത്തി. യുദ്ധത്തിനായി അമേരിക്കയ്ക്ക് ഇതുവരെ 3750 കോടി ഡോളർ ചെലവായെന്ന് യുദ്ധവകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റിനെ അറിയിച്ചു.
വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇറാനും അമേരിക്കയും. കടുംപിടുത്തത്തിന്റെ ഫലം പതിനൊന്നാം നാളും തുടരുന്ന ആക്രമണ പ്രത്യാക്രമണങ്ങൾ. ടെഹ്റാനിലും കബുദാരഹങ്ങിലും ബുഷെഹ്റിലും യു എസ് പ്രഹരം. ബുഷെഹർ ആണവനിലയത്തിന്റെ തൊട്ടടുത്ത് വരെ ബോംബ് വീണു. പകരം ജോർദാനിലെ അൽ അസ്റാഖ് വ്യോമത്താവളത്തിലും, ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമത്താവളത്തിലും ആക്രമണം നടത്തിയെന്ന് ഇറാൻ. ചെങ്കടലിൽ ഹൂതികളുടെ നാവിക ഉപരോധം തുടരുന്നു. സംഘർഷം തുടരുന്നതിനാൽ ആഗോള വിപണിയിൽ എണ്ണവില വീണ്ടുമുയർന്നു. ഇപ്പോൾ 91 യു എസ് ഡോളറിന് മുകളിലാണ് ബ്രെന്റ് ക്രൂഡ് വില. യുദ്ധത്തിന് ഇത് വരെ മുപ്പത്തിയേഴായിരത്തിയന്പത് കോടി ഡോളർ ചെലവായെന്ന് സെനറ്റ് അപ്രോപ്പിയേഷൻസ് കമ്മിറ്റിയെ അറിയിച്ച യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഡെമോക്രാറ്റുകൾ നിർത്തിപ്പൊരിച്ചു. അളവറ്റ ബോംബ് വർഷവും അതിനായി അളവറ്റ പണവും അനുവദിക്കാനാകില്ലെന്നും അവകാശവാദങ്ങളല്ലാതെ യുദ്ധം അവസാനിപ്പിക്കാൻ വേണ്ട നടപടികളുണ്ടാകുന്നില്ലെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. പിക് ആക്സ് പർവ്വതത്തിനടിയിൽ ഇറാന്റെ യുറേനിയം ശേഖരം ബോംബിട്ട് തകർക്കുമെന്ന് ഇതിനിടെ ട്രംപ് വീണ്ടും ഭീഷണി മുഴക്കി. അതിനിടെ ചർച്ചകൾക്ക് പാകിസ്ഥാൻ വഴി ചില ശ്രമങ്ങൾ തുടരുന്നുണ്ട്. ഈജിപ്ത് - യു എ ഇ വിദേശകാര്യമന്ത്രിമാർ തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തി. ടെഹ്റാൻ സംസാരിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നമെന്ന് മാർക്കോ റൂബിയോ കുറ്റപ്പെടുത്തി.
മിനാബിലെ സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂട്ടികളുടെ സംസ്കാരയാത്ര ഇതിനിടയിൽ ഇറാനിൽ നടക്കുകയാണ്. ഇക്കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ ഇറാനിൽ അമ്പത് പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഇറാൻറെ അറിയിപ്പ്. യുദ്ധത്തിൽ ഇതുവരെ 18 സൈനികർ കൊല്ലപ്പെട്ടതായി ട്രംപ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജോർദാനിൽ കൊല്ലപ്പെട്ട രണ്ട് പേരടക്കമാണ് ഈ കണക്ക്.
അതേസമയം ഇറാനെതിരെയുള്ള സൈനിക നടപടികൾക്കായി അമേരിക്ക ഇതുവരെ 37.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 3.61 ലക്ഷം കോടി രൂപ) ചെലവഴിച്ചതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ വ്യക്തമാക്കി. തിങ്കളാഴ്ച സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ വിശദീകരണത്തിലാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൈനിക നീക്കങ്ങളുടെ ഭീമമായ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. സെപ്റ്റംബർ 30-ഓടെ ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും പ്രതീക്ഷിക്കുന്ന മൊത്തം ചെലവുകൾ കൂടി ഉൾപ്പെടുത്തിയാണ് പെന്റഗൺ പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 8 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സൈനിക ചെലവുകൾ പെട്ടെന്ന് ഉയർന്ന പശ്ചാത്തലത്തിൽ, യുദ്ധത്തിനായി കൂടുതൽ തുക വകയിരുത്തിയില്ലെങ്കിൽ യു.എസ് സൈന്യത്തിന്റെ ഭാവി പരിശീലന പരിപാടികൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി 67 ബില്യൺ ഡോളറിലധികം വരുന്ന അനുബന്ധ ബജറ്റ് വിഹിതം അടിയന്തരമായി അനുവദിക്കണമെന്ന് പെന്റഗൺ യു.എസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസമാദ്യം ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ അമേരിക്ക പുനരാരംഭിച്ച ശേഷം ഇതാദ്യമായാണ് പ്രതിരോധ ചെലവുകളെക്കുറിച്ച് ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടത്.
അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പൊതുജനങ്ങൾക്ക് താൽപ്പര്യമില്ലാത്ത യുദ്ധവും അതിനായി ചെലവഴിക്കുന്ന കോടാനുകോടി ഡോളറും രാജ്യത്ത് വലിയ ചർച്ചയായിട്ടുണ്ട്. മുൻനിര ഡെമോക്രാറ്റിക് ജനപ്രതിനിധികൾ അടക്കമുള്ളവർ ഭരണകൂടത്തിന്റെ ഈ നീക്കത്തെ ശക്തമായി വിമർശിക്കുകയും, യുദ്ധം തുടർന്നാൽ യഥാർത്ഥ ചെലവ് ഇതിലും എത്രയോ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ യു.എസ് കോൺഗ്രസിൽ ഈ വിഷയം വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ചർച്ച നടക്കുന്ന ഹാൾ ഏതുനിമിഷവും ബോംബിട്ട് തകർക്കപ്പെട്ടേക്കാം എന്ന് ഭയപ്പെടുന്ന ഒരു സാഹചര്യത്തിൽ എപ്പോഴെങ്കിലും ചർച്ച നടത്തിയിട്ടുണ്ടോ എന്ന് താൻ അമേരിക്കൻ നയതന്ത്രജ്ഞനോട് ചോദിച്ചതായി അരാഗ്ചി പറഞ്ഞു.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അരാഗ്ചി ചർച്ചയുടെ വിവരങ്ങൾ പങ്കുവെച്ചത്. കടുത്ത ശത്രുത നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ചർച്ച നടന്നതെന്നും, സൈനിക നടപടിയുടെ നിരന്തരമായ ഭീഷണിക്ക് കീഴിലാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ചർച്ചകളിൽ പങ്കെടുത്തതെന്നും അദ്ദേഹം വിവരിച്ചു.
ഏതുനിമിഷവും യോഗം നടക്കുന്ന സ്ഥലം ബോംബിട്ട് തകർക്കപ്പെട്ടേക്കാമെന്ന ഭീതിയിൽ നിങ്ങൾ എപ്പോഴെങ്കിലും മീറ്റിംഗിൽ ഇരുന്നിട്ടുണ്ടോ? നിങ്ങൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, അവർ പറയുന്നതുപോലെ നിങ്ങൾ തകർക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങൾ ഫോണിലൂടെ അന്വേഷിക്കുമ്പോൾ ഇത് അവരുമായുള്ള നിങ്ങളുടെ അവസാനത്തെ സംഭാഷണമായിരിക്കാം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?’ ഇത്തരം ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും, അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങാൻ ഇറാൻ തയ്യാറല്ലെന്ന് യുഎസ് പ്രതിനിധിയോട് വ്യക്തമാക്കിയതായും അരാഗ്ചി കൂട്ടിച്ചേർത്തു.
"
https://www.facebook.com/Malayalivartha


























