മീറ്റര്‍ റീഡിങ്: ഉത്തരവ് തിരഞ്ഞെടുപ്പിനു ശേഷം

മീറ്റര്‍ റീഡിങ് പ്രശ്‌നത്തിലും പുതിയ വൈദ്യുതി മീറ്ററിനു സെക്യൂരിറ്റി തുകയും സര്‍വീസ് ചാര്‍ജും ഈടാക്കുന്ന കാര്യത്തിലും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഒരു മാസത്തിനുശേഷം വിശദ ഉത്തരവ് ഇറക്കും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഇളവുകള്‍ അനുവദിക്കുന്നതിനു വിലക്കുണ്ട്. തന്മൂലമാണ് ഉത്തരവു വൈകുന്നത്.
മീറ്റര്‍ റീഡിങ് എടുക്കാന്‍ എത്തുമ്പോള്‍ രണ്ടുതവണ ഗേറ്റ് അടഞ്ഞുകിടന്നാല്‍ പിഴ ഈടാക്കുന്നതും പുതിയ കണക്ഷന്‍ എടുക്കുന്നവരില്‍നിന്നു മീറ്ററിനു സെക്യൂരിറ്റി തുകയും സര്‍വീസ് ചാര്‍ജും ഈടാക്കുന്നതും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തല്‍ക്കാലത്തേക്കു മരവിപ്പിച്ചിരിക്കുകയാണ്. കമ്മിഷന്‍ ചെയര്‍മാന്‍ ടി.എം. മനോഹരന്‍ ഇന്നലെ തലസ്ഥാനത്തു തിരിച്ചെത്തിയശേഷമാണ് ഈ വിഷയം പരിശോധിച്ചത്. ഉപയോക്താക്കള്‍നേരിടേണ്ടിവരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കമ്മിഷനു ബോധ്യപ്പെട്ടിട്ടുണ്ട്.
മീറ്റര്‍ റീഡിങ്ങിനു വരുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന ഉത്തരവു ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയില്‍ കഴമ്പുണ്ടെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയും ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച പരാതി നല്‍കിയത് കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യമാണ്. സംസ്ഥാനത്ത് എട്ടു ലക്ഷത്തോളം വീടുകളും ഫ്‌ളാറ്റുകളും അടഞ്ഞു കിടക്കുന്നുണ്ടെന്നും അവയെ ലക്ഷ്യമിട്ടാണു മീറ്റര്‍ റീഡിങ് പിഴ ചുമത്താന്‍ തീരുമാനം എടുത്തതെന്നും റഗുലേറ്ററി കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























