വി എസ് എസ് സി സ്‌പെയ്‌സ് എക്‌സ്‌പോ ഇന്നുമുതല്‍ കനകക്കുന്നില്‍

ലോക സ്‌പെയ്‌സ് വാരത്തോടനുബന്ധിച്ചുള്ള (ഒക്ടോബര്‍ 4 മുതല്‍ 10 വരെ) വിഎസ്എസ്‌സിയുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനം കനകക്കുന്ന് കൊട്ടാരത്തില്‍ ഇന്ന് തുടങ്ങും. ഐഎസ്ആര്‍ഒയുടെ പ്രായോഗികമായ കണ്ടുപിടിത്തങ്ങളും പ്രവര്‍ത്തനങ്ങളുമാണ് പ്രദര്‍ശനത്തില്‍. സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത് സുരക്ഷ, ജീവിത നിലവാരം, ജീവന്‍രക്ഷയ്ക്കുള്ള വഴികള്‍ തുടങ്ങിയ വിഭാഗത്തിലാണ്.
ഇന്‍സാറ്റ് , ജിസാറ്റ് തുടങ്ങിയ ഉപഗ്രഹങ്ങളുടെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ , ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന പ്രദര്‍ശനങ്ങള്‍ ശ്രദ്ധേയമാണ്. സൈക്ലോണ്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി കാണാനുള്ള അലാം സംവിധാനങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ റിമോട്ട് സെന്‍സറിങ് സാറ്റലൈറ്റുകള്‍ എങ്ങനെ കൃഷി, മല്‍സ്യബന്ധനം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, ഭൂഗര്‍ഭ ജല നിരീക്ഷണം തുടങ്ങി സാധാരണ ജീവിതത്തില്‍ പ്രധാന പങ്കു വഹിക്കുന്നു എന്നു മനസിലാക്കിത്തരുന്ന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
അത്യന്തം ഉദ്വേഗം നിറയ്ക്കുന്ന ഐഎസ്ആര്‍ഒയുടെ ലോഞ്ചുകളുടെ ത്രീഡി ഹോളാഗ്രാം പ്രദര്‍ശനത്തില്‍ സ്‌പെയ്‌സ് ലോഞ്ചുകള്‍ കണ്‍മുന്നിലെന്ന പോലെ കാണാം. ഹൈദരാബാദില്‍ നിന്നാണ് ഈ അത്യാധുനിക സംവിധാനം എത്തിയത്. മെന്‍ക സംവിധാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ചന്ദ്രയാന്‍ ഇപ്പോള്‍ എവിടെ എത്തിയെന്നും അതിന്റെ സ്ഥാനം എവിടെയെന്നും തല്‍സമയം അറിയാന്‍ കഴിയും. ബഹിരാകാശ സാറ്റലൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ തല്‍സമയം സ്വീകരിച്ചു കൊണ്ടിരിക്കുന്ന സംവിധാനമാണിത്.
ഫാകാര്‍: ക്രയോ ജനിക് എന്‍ജിനുകളുടെയും, മറ്റ് സ്‌പെയ്‌സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനം മൊബൈലില്‍ കാണാവുന്ന ആപ് സംവിധാനമാണിത്. ഈ ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം. ക്യൂ ആര്‍ കോഡുകള്‍ ഉപയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനം മൊബൈലില്‍ ലഭിക്കും. ആഗ്മന്റഡ് റിയാലിറ്റി എന്ന തത്വമുപയോഗിച്ചാണു പ്രവര്‍ത്തനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























