ദുബായ് മണവാളന്‍ എംബിബിസ് വിദ്യാര്‍ഥിനിയെ വാട്‌സ്ആപ്പിലൂടെ മൊഴിചൊല്ലി, പരാതിയുമായി യുവതി വനിതാകമ്മീഷനില്‍

10 ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണാഭരണവും അടിച്ചെടുത്ത് മുങ്ങിയ ദുബായ് മണവാളന്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ വാട്‌സ്ആപ്പിലൂടെ മൊഴിചൊല്ലിയതായി പരാതി. ചേര്‍ത്തവ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് പരാതിയുമായി വനതികമ്മീഷനെ സമീപിച്ചത്. പാലായില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തിലാണ് നവമാധ്യമം ഉപയോഗിച്ച് നടത്തിയ തലാഖിന്റെ കഥ പുറത്തായത്. ദുബായില്‍ ജോലി ചെയ്യുന്ന വൈക്കം സ്വദേശിയായ യുവാവാണ് അടുത്തയിടെ വിവാഹം കഴിച്ച യുവതിയെ വാട്‌സ് അപ്പിലൂടെ മൂന്നു തവണ തലാഖ് പറഞ്ഞു മൊഴിചൊല്ലിയത്.
നാലുമാസം മുമ്പായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ ഭര്‍ത്താവ് ദുബായിലേക്കു പോയി. പിന്നീട്് കുറച്ചു ദിവസത്തേക്കു ഇയാളെപ്പറ്റി യാതൊരു വിവരവും ഇല്ലായിരുന്നുവെന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു പിന്നീട് യുവതിയുടെ മൊബൈലിലെ വാട്‌സ്ആപ്പില്‍ തലാഖ് സന്ദേശമാണ് എത്തിയത്.
വിവാഹ സമയത്ത് നല്‍കിയ 10 ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണാഭരണവും ദുബായിലുള്ള മണവാളന്‍ കൊണ്ടുപോയെന്നും പരാതിയിലുണ്ട്. പുതുമണവാളനു വധുവിനെ ഇഷ്ടമല്ലെന്നും തലാഖ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അക്കമിട്ട് എഴുതിയ ശേഷം മൊഴി ചൊല്ലിയിരിക്കുന്നുവെന്നുമാണു സന്ദേശം. പിന്നീട്് യുവാവിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്.
പിതാവു മരിച്ചുപോയ യുവതിയുടെ പഠനം ഈ സംഭവത്തോടെ മുടങ്ങി. സഹോദരിയുടെയും പഠനം ഒരുവര്‍ഷത്തോളം മുടങ്ങി. ഇത്തരമൊരു തലാഖ് ചൊല്ലല്‍ ശരിയത്ത്് പ്രകാരം നിയമ വിരുദ്ധമാണന്നു വനിതാ കമ്മിഷന്‍ അംഗം ഡോ.ജെ.പ്രമീളാ ദേവി പറഞ്ഞു. മതാധികാരികള്‍ രണ്ടു കൂട്ടരോടും നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമാണ് തലാഖ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ചത് തികച്ചും നിയമ വിരുദ്ധമാണന്നും അവര്‍ പറഞ്ഞു. വരന്റെ വീട്ടുകാരെ അടുത്ത അദാലത്തില്‍ എത്തിക്കാന്‍ ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. ദുബായിലുള്ള വരനെ ബന്ധപ്പെടാന്‍ സര്‍ക്കാര്‍ എജന്‍സിയായ നോര്‍ക്കയെ ചുമതലപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























