വിഖ്യാത പോളിഷ് ചലച്ചിത്രകാരന്‍ സനൂസി 21-നു തിരുവനന്തപുരത്ത്; ക്‌ളാസെടുക്കും

വിഖ്യാത പോളിഷ് ചലച്ചിത്രകാരന്‍ ക്രിസ്‌തോഫ് സനൂസി 21-നു തലസ്ഥാനത്ത് എത്തും. രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കു ക്ലാസ് എടുക്കാനാണ് അദ്ദേഹം പ്രധാനമായും വരുന്നത്.
കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ മൂന്നു ദിവസം നീളുന്ന ശില്‍പശാലയിലും തുടര്‍ന്നു പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാലയിലും അദ്ദേഹം ക്ലാസ് എടുക്കും. സനൂസിയുടെ വരവു പ്രമാണിച്ച് അദ്ദേഹത്തിന്റെ ആറു പ്രശസ്ത ചിത്രങ്ങള്‍ 22 മുതല്‍ 24 വരെ തീയതികളില്‍ ലെനിന്‍ ബാലവാടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തലസ്ഥാനത്തെ പത്രലേഖകരുമായുള്ള സംവാദവും ഉണ്ടാകും. അദ്ദേഹം 27ന് മടങ്ങും.
രേവതി കലാമന്ദിര്‍ ഫിലിം അക്കാദമി ഡയറക്ടറും പ്രശസ്ത ഛായാഗ്രാഹകനുമായ സണ്ണി ജോസഫിന്റെ ക്ഷണം സ്വീകരിച്ചാണ് സനൂസി എത്തുന്നത്. ഷാജി എന്‍. കരുണിന്റെ \'പിറവി\'യുടെ അണിയറ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സണ്ണി ജോസഫിനെ സനൂസി പരിചയപ്പെട്ടത്. പിറവിക്ക് ചാര്‍ലി ചാപ്ലിന്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജൂറിയുടെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു.
2000-ല്‍ സനൂസിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് വാഴ്‌സയില്‍ നടക്കുമ്പോള്‍ അദ്ദേഹത്തെ സംവിധാനത്തില്‍ സഹായിക്കാനായി സണ്ണിയും പോയിരുന്നു.കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ രണ്ടു തവണ സനൂസി പങ്കെടുത്തിട്ടുണ്ട്. ഗോവ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലും അദ്ദേഹം മുഖ്യാതിഥിയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























