എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച് വി.ടി. ബല്‍റാം : വിദ്യാലയങ്ങള്‍ സരസ്വതീ ക്ഷേത്രങ്ങളാണെന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്

കേരളവര്‍മ കോളജില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിവലിനു പിന്തുണയുമായി വി.ടി. ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പേജിലൂടെയാണ് ബല്‍റാം തന്റെ പിന്തുണ അറിയിച്ചത്. ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ആറു എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത് വിവാദമായിരുന്നു.
വിദ്യാലയങ്ങള്‍ സരസ്വതീ ക്ഷേത്രങ്ങളാണെന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. അവിടെ ഉത്പാദിപ്പിക്കുകയും പകര്‍ന്നു നല്‍കുകയും ചെയ്യപ്പെടുന്ന അറിവിന്റെ മഹത്വം ഊന്നിപ്പറയുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു വിശേഷണമാണത്.
അതിനപ്പുറം ക്ഷേത്ര സമാനമായ ചിട്ടവട്ടങ്ങളും അന്ധമായ ഭക്തിയും \'ശുദ്ധി\' സങ്കല്‍പ്പങ്ങളുമൊന്നും ഒരു സ്‌കൂളിനോ കോളേജിനോ ചേരില്ലെന്ന് മാത്രമല്ല, അത്തരം സങ്കുചിതവും പ്രതിലോമകരവുമായ ആശയങ്ങള്‍ കലാലയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത് തന്നെ അപഹാസ്യമാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം ഗൃഹനാഥനെ മര്‍ദിച്ചുകൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ഒന്നിനാണ് എസ്എഫ്‌ഐ കേരളവര്‍മ കോളജില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























