ഇറാന്‍ ബോട്ടിനു കാവല്‍ നിന്ന എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് മദ്യലഹരിയില്‍ ബോട്ടിലേക്ക്; ഇറക്കിവിട്ട തീരദേശ പൊലീസുമായി കൈയ്യാങ്കളി

പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന ഇറാന്‍ ബോട്ട് കടല്‍ക്ഷോഭത്തില്‍ ഒഴുകിപ്പോയപ്പോള്‍ തിരികെ കെട്ടിവലിച്ചെത്തിച്ച തീരദേശ പൊലീസിന്റെ ബോട്ടിലേക്ക് മദ്യലഹരിയില്‍ കരയില്‍നിന്നു ബോട്ട് നിരീക്ഷണത്തിനു ചുമതലയുള്ള പൊലീസുകാരന്‍ ചാടിക്കയറി. കക്ഷിയെ തീരദേശ പൊലീസ് തിരികെ ഇറക്കിവിട്ടു. ഇതോടെ കലി മൂത്ത പൊലീസുകാരന്‍ തീരദേശ പൊലീസിലെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി.
പൊലീസുകാരനു കൈക്കു പരുക്കുണ്ട്.വിഴിഞ്ഞം തീരദേശ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുധിക്കാണ് ആക്രമണത്തില്‍ കൈക്കു സാരമായി പരുക്കേറ്റത്. സംഭവത്തോടനുബന്ധിച്ച് എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍കുമാറിന് (27) എതിരെ റിപ്പോര്‍ട്ട് തയാറാക്കി നടപടിക്കായി അയച്ചു.
ഞായര്‍ രാത്രിയിലായിരുന്നു സംഭവം. വാര്‍ഫില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന ഇറാന്‍ ബോട്ട് അപ്രതീക്ഷിത കടല്‍ക്ഷോഭത്തില്‍ നങ്കൂരമിളികി പുറം കടലിലേക്കു പാഞ്ഞു. വൈകിട്ടോടെ ഇറാന്‍ ബോട്ടിനെ തിരികെ ഹാര്‍ബര്‍ ബെയ്‌സിനില്‍ എത്തിച്ചു. ബോട്ടിനെ ബലമായി ബന്ധിച്ചു നിര്‍ത്തുന്നതിനും മറ്റുമായി കയര്‍, പൊലീസുകാര്‍ക്കു ദാഹജലം എന്നിവയുമായി പോകാനൊരുങ്ങിയ പൊലീസ് പട്രോള്‍ ബോട്ടിലേക്കു കാവല്‍ നിന്ന എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ചാടിക്കയറിയപ്പോഴാണു പൊലീസുകാരനെ മദ്യലഹരിയിലാണെന്നു കണ്ടു മറ്റു പൊലീസുകാര്‍ തിരികെ ഇറക്കി വിട്ടത്.
സംഭവമറിഞ്ഞെത്തിയ തീരദേശ പൊലീസ് സിഐ: സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വിവരം നല്‍കിയതനുസരിച്ചു വിഴിഞ്ഞം പൊലീസ് എത്തി പൊലീസുകാരനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. പരുക്കേറ്റ സുധിക്ക് ആശുപത്രിയില്‍ കൈക്കു ബാന്‍ഡേജിടേണ്ടിവന്നു. ഇറാന്‍ ബോട്ടിന്റെ നിരീക്ഷണത്തിനു വാര്‍ഫിലുണ്ടായിരുന്ന നിലവിലെ പൊലീസുകാരെ മാറ്റി പുതിയവരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.
ദുരൂഹ സാഹചര്യത്തില്‍ കണ്ട \'ബറൂക്കി\' എന്ന ഇറാനിയന്‍ ബോട്ടാണ് കഴിഞ്ഞ നാലിന് തീരദേശ സേനയുടെ പിടിയിലായത്. ബോട്ടില്‍ നിന്ന് പാകിസ്താന്‍ ഐഡന്റിന്റി കാര്‍ഡും നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോണും പിടിച്ചെടുത്തിരുന്നു. പിടിയില്‍ ആയവരുടെ കയ്യിലുണ്ടായിരുന്ന ഉപഗ്രഹഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇവര്‍ പാകിസ്താനിലേക്കും ഇറാനിലേക്കും തായ്‌ലന്‍ഡിലേക്കും ഫോണ്‍ചെയ്തതായി കണ്ടെത്തിയിരുന്നു.
രഹസ്യാന്വേഷണ ഏജന്‍സിയായ റോ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഈമാസം അഞ്ചിനാണ് തീരസംരക്ഷണ സേന ഇറാന്‍ ബോട്ടും അതിലുണ്ടായിരുന്ന 12 പേരേയും പിടികൂടിയത്. അറസ്റ്റിലായവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തര മയക്കുമരുന്നു സംഘമാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 68 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ബോട്ട് പിടികൂടിയത്. 12 നോട്ടിക്കല്‍ മൈലിനകത്ത് വന്നാലെ സംസ്ഥാന പൊലീസിന് കേസെടുക്കാന്‍ കഴിയു. ഇതിനാലാണ് കേസ് എന്‍ഐഎക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ ഇറാന്‍ ബോട്ട് വിഴിഞ്ഞം തീരത്ത് പിടികൂടിയ സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന കപ്പിത്താന്‍ ഉള്‍പ്പെടെയുള്ള 12 പേരെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു; എന്‍ഐഎ കേസെടുത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























