തങ്ങളുടെ മരണം കൊണ്ട് സമരം വിജയിപ്പിക്കാന്‍ പൊമ്പളൈ ഒരുമൈ, വീര്യം ചോര്‍ന്ന് പോകാതെ ട്രേഡ് യൂണിയനുകള്‍, കൈവിട്ടുപോകുമെന്ന പേടിയില്‍ സര്‍ക്കാര്‍

ഇന്നലെ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി പരാജയപ്പെട്ടതോടെ മൂന്നാര്‍ കണ്ണന്‍ദേവന്‍ കമ്പനിയിലെ സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പളൈ ഒരുമൈ മരണം വരെ സത്യാഗ്രഹത്തിനൊരുങ്ങുന്നു. തങ്ങളുടെ മരണംകൊണ്ടെങ്കിലും സര്‍ക്കാരിന്റെും തോട്ടമുടമകളുടേയും കണ്ണുതുറക്കട്ടേയെന്നണാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സമരം നീണ്ടുരോകുന്തില്‍ പൊമ്പളൈ ഒരുമൈയില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. സമരം നീണ്ടുപോയാല്‍ മൂന്നാറില്‍ തൊഴിലാളികള്‍ മരിച്ച് വീഴുമെന്ന് ഒരുന്യൂസ് ചാനലിലുടെ പൊമ്പളൈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം പൊമ്പളൈ ഒരുമൈ സമരപ്പന്തലില്‍ റിലേ നിരാഹാരത്തിലായിരുന്ന തൊഴിലാളികള്‍ കുഴഞ്ഞ് വീണിരുന്നു. ഇവരെ പോലീസ്എത്ത് ആശുപത്രിയിലേക്ക് മാറ്റി. വീണ്ടും അപകട സാധ്യത മുന്നില്‍ കണ്ട് നിരാഹാരമിരുന്ന മുഴുവന്‍ പേരെയും പോലീസ് ഇടപെട്ട് ആശുപത്രിയിലേക്കുമാറ്റിയിരുന്നു. ഇത് ചെറിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
പത്തുപേര്‍ രാത്രിയിലും നിരാഹാരമിരിക്കുകയാണ്. ട്രേഡ് യൂണിയന്‍ സമരപ്പന്തലില്‍ ആറു സ്ത്രീത്തൊഴിലാളികള്‍ നടത്തുന്ന നിരാഹാരം ചൊവ്വാഴ്ച നാലാം ദിവസത്തിലേക്ക് കടക്കും. ഇവരെ ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ പകരം ആളുകള്‍ നിരാഹാരമിരിക്കും.ചര്‍ച്ച പരാജയപ്പെട്ട വിവരം ഏഴരയോടെയാണ് എത്തിയത്. ഒരുമൈ പ്രവര്‍ത്തകര്‍ ക്ഷോഭത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്. ഒരാള്‍ കുഴഞ്ഞുവീണു. രാഷ്ട്രീയക്കാര്‍ക്ക് തിരഞ്ഞെടുപ്പ് മാത്രമാണ് വിഷയമെന്നും പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ താല്‍പ്പര്യമില്ലെന്നും സ്തീകള്‍ പരാതിപ്പെട്ടു. ചിലര്‍ പൊട്ടിക്കരഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളിലെ സമരംമൂലം പട്ടിണിയിലായ ഇവര്‍ തിങ്കളാഴ്ച എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു. ചാവ്വാഴ്ച രാവിലെ മുതല്‍ വഴിതടയുമെന്ന് ഒരുമൈ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഐക്യ ട്രേഡ് യൂണിയനും സമരം ശക്തമാക്കുാനുള്ള തീരുമാനത്തിലാണ്. കനത്ത മഴയത്ത് ഇന്റലിജന്‍സ് ഡിവൈ.എസ്.പി. വി.എന്‍.സജി എത്തിയാണ് പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകരോട് ശാന്തരാകാനും ആശുപത്രിയിലേക്ക് പോകാനും നിര്‍ബന്ധിച്ചത്. ചിലര്‍ പ്രതിഷേധിച്ചു. ട്രേഡ് യൂണിയന്‍ സമരപ്പന്തലിലുള്ളവരെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതെന്തെന്ന് ചിലര്‍ ചോദിച്ചു. തര്‍ക്കങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ എല്ലാവരും ആശുപത്രിയില്‍ പോകാന്‍ തയ്യാറായി. തുടര്‍ന്ന് ബാക്കിയുള്ളവര്‍ ചേര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ വഴിതടയാന്‍ തീരുമാനിച്ചത്.
ട്രേഡ് യൂണിയന്‍ സമരപ്പന്തലില്‍ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതറിഞ്ഞ നേതാക്കള്‍ വേദിയില്‍ത്തന്നെ തിരക്കിട്ട ചര്‍ച്ച നടത്തിയാണ് നിരാഹാരം തുടരാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച മുതല്‍ ഓരോ സബ്ഡിവിഷനിലുമുള്ള കമ്മിറ്റിക്കാര്‍ മാത്രം സമരപ്പന്തലില്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























