മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിക്കാനാകില്ലെന്ന് ഒ. രാജഗോപാല്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിക്കാനാവില്ലെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. ഒരോ കാലഘട്ടത്തിലെയും മേഖലയിലെയും സ്വാധീനം അംഗീകരിക്കപ്പെടും. പുതിയ സംഭവവികാസങ്ങള്‍ തുല്യനീതി കിട്ടാത്തതിലുള്ള പ്രതികരണമാണ്. എസ്എന്‍ഡിപി ബന്ധവം ബിജെപിക്ക് ഗുണം ചെയ്യുമെന്നും രാജഗോപാല്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിയുടെ സ്ഥാനാര്‍ഥിയായി വെള്ളാപ്പള്ളിയെ പരിഗണിക്കാന്‍ ദേശീയ നേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിന് അസംതൃപ്തിയാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























