മനുഷ്യ സ്‌നേഹത്തേക്കാള്‍ വലിയ മൃഗസ്‌നേഹം പോലീസിന് ആവശ്യമില്ലെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍

കേരളത്തില്‍ ഗുരുതരമായിക്കൊണ്ടിരിക്കുന്ന തെരുവുനായ വിഷയത്തില്‍ ഡിജിപി സെന്‍കുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രംഗത്തെത്തി.
മനുഷ്യ സ്‌നേഹത്തേക്കാള്‍ വലിയ മൃഗ സ്‌നേഹമൊന്നും പൊലീസിന് വേണ്ടെന്നും അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ ഇനി കേസെടുക്കാന്‍ പാടില്ലെന്നും തോമസ് ഉണ്ണിയാടന്‍ നിലപാട് വ്യക്തമാക്കി.
തെരുവ് നായ വിഷയത്തില്‍ ഡിജിപിയുടെ നിലപാട് നിയമപരമല്ലെന്നും മേനക ഗാന്ധിയോ മറ്റോ പറഞ്ഞാല്‍ കേസെടുക്കാന്‍ പൊലീസിന് ബാധ്യതയില്ലെന്നുമറിയിച്ച ചീഫ് വിപ്പ് ആഭ്യന്തരമന്ത്രിക്ക് തന്റെ നിലപാടിനോട് യോജിപ്പാണെന്നും അറിയിച്ചു.
കൊച്ചിയില്‍ തെരുവുനായ ആക്രമണത്തിന് ഇരകളായവരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മൃഗസംരക്ഷണബോര്‍ഡിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട ആവശ്യമൊന്നും പൊലീസിനില്ലെന്ന് വ്യക്തമാക്കിയ തോമസ് ഉണ്ണിയാടന്‍ ആവശ്യമില്ലാത്ത നിഴലുകളെ പേടിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. തെരുവുനായയെ കൊന്നതിന് പൊലീസ് ഏതാനും പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
അതേസമയം വാര്‍ത്തകളില്‍ നിറയാനാണ് പലരും തെരുവുനായകള്‍ക്ക് അനുകൂലമായി രംഗത്ത് വരുന്നതെന്നും തോമസ് ഉണ്ണിയാടന്‍ തുറന്നടിച്ചു. ഇത് ഒരു ഫാഷനാകരതെന്നും സ്വന്തം വര്‍ഗ്ഗത്തിലുള്ളവര്‍ അപകടത്തില്‍ പെടുമ്പോള്‍ അവരോട് മമത കാണിക്കാത്തവരാണ് തെരുവുനായകള്‍ക്ക് അനുകൂലമായി രംഗത്തുവന്നവരെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























