രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് ജനിച്ചപ്പോൾ തന്നെ നാല് കൈകളും നാല് കാലുകളും; ചികിത്സ താങ്ങാൻ കഴിയാത്തതിനാൽ മാതാപിതാക്കള്‍ നെവാഡയിലെ എസ്ഡിഒയെ സമീപിച്ചതിന് പിന്നാലെ വീഡിയോ വൈറൽ, കുട്ടിയ്ക്ക് വേണ്ട സഹായം ഉറപ്പാക്കി ബോളിവുഡ് നടൻ സോനു സൂദ്

കഴിഞ്ഞ ദിവസം നാല് കൈകളും നാല് കാലുകളുമായി ജനിച്ച കുട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് ജനിച്ചപ്പോൾ തന്നെ നാല് കൈകളും നാല് കാലുകളുമാണ് ഉണ്ടായിരുന്നത്. ബീഹാറിലെ തന്നെ നെവാഡ ജില്ലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഈ കുട്ടിയുടേത്. അവളുടെ ചികിത്സ താങ്ങാൻ കഴിയാത്തതിനാൽ മാതാപിതാക്കള്‍ നെവാഡയിലെ എസ്ഡിഒയെ സഹായത്തിനായി സമീപിക്കുകയുണ്ടായി.
അങ്ങനെ ട്വിറ്ററിൽ പങ്കുവെച്ച പെൺകുട്ടിയുടെ വിഡിയോ വൈറലായി മാറി. ഈ വിഡിയോ ബോളിവുഡ് നടൻ സോനു സൂദിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം കുട്ടിയ്ക്ക് വേണ്ട സഹായം ഉറപ്പാക്കികൊണ്ട് രംഗത്ത് എത്തുകയുണ്ടായി. പെൺകുട്ടിയുടെ ചികിത്സ ആരംഭിക്കാൻ സോനു സൂദ് സഹായിക്കുകയും ചെയ്തു. അതായത് അവളുടെ വയറിനോട് ചേർന്നിരിക്കുന്ന അധികമായ രണ്ട് കൈകളും കാലുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ട്.
അതേസമയം പെൺകുട്ടിയെ ഡോക്ടർ പരിശോധിക്കുന്ന ചിത്രത്തോടുകൂടിയ വിഡിയോയാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ടെൻഷൻ വേണ്ട, ചികിത്സ തുടങ്ങി. പ്രാർത്ഥിക്കുക’ സോനു സൂദ് തന്റെ ട്വീറ്റിൽ കുറിക്കുകയുണ്ടായി. പെൺകുട്ടിയ്ക്കായി പ്രാർഥവകളും താരത്തിന് അഭിന്ദനങ്ങളും കൊണ്ട് നിറയുകയാണ് ഇപ്പോൾ ട്വീറ്റിന് താഴെ.
https://www.facebook.com/Malayalivartha

























