കോടതിയില്‍ മോഷണം...! തിരുവനന്തപുരം ആർ.ഡി.ഒ കോടതിയില്‍ നിന്ന് 99 പവനോളം സ്വര്‍ണ്ണവും പണവും കാണാതായി

തിരുവനന്തപുരം ആർ.ഡി.ഒ കോടതിയില്‍ മോഷണം. സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടായി കണ്ടെത്തിയിരിക്കുകയാണ്. 99 പവനോളം സ്വര്‍ണ്ണവും, പണവും കാണാനില്ലെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം ആർ.ഡി.ഒയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടങ്ങളില്‍പ്പെട്ട് മരണപ്പെട്ടവരുടെ സ്വര്‍ണ്ണത്തില്‍ ആണ് കുറവ് വന്നിരിക്കുന്നത്.
2011ല്‍ മരണപ്പെട്ട മുരുക്കുംപുഴ സ്വദേശിനിയുടെ ബന്ധുക്കള്‍ .സ്വര്‍ണ്ണത്തിനായി സമീപിച്ചപ്പോള്‍ ആണ് സ്വര്‍ണ്ണത്തില്‍ കുറവ് വന്നതായി കണ്ടെത്തിയത്. 18 പവന്‍ സ്വര്‍ണ്ണം ആയിരുന്നു ഇവര്‍ക്ക് ലഭിക്കേണ്ടത്. സ്വര്‍ണ്ണം കാണാതായതോടെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ സ്വര്‍ണ്ണവും പണവും നഷ്ടമായതായി ബോധ്യപ്പെട്ടത്.
ഉദ്യോഗസ്ഥരുടെ മൊഴി എടുത്ത ശേഷം എഫ്.ഐ.ആർ രജിസ്ട്രര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തൊണ്ടിമുതലായി സൂക്ഷിച്ച സ്വര്‍ണ്ണവും പണവും ആണ് കാണാതായിരിക്കുന്നത്.തിരുവനന്തപുരം ആർ.ഡി.ഒയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ, കൊലപാതകം തുടങ്ങിയ കേസുകളില്‍ മരണപ്പെട്ടവര്‍ മരണ സമയത്ത് ധരിച്ചിരുന്ന ആഭരണങ്ങളും, പണവും ആണ് കാണാതായത്. പൊലീസ് പിടിച്ചെടുക്കുന്ന ഇത്തരം സ്വര്‍ണ്ണവും പണവും RDO യുടെ അധീനതയിലുള്ള ചെസ്റ്റ് ലോക്കറിലാണ് സൂക്ഷിക്കുക. കേസ് തീരുന്ന മുറയ്ക്ക് ഇവരുടെ ബന്ധുക്കള്‍ അവകാശപത്രം സമര്‍പ്പിക്കുന്ന മുറയ്ക്ക് സ്വര്‍ണ്ണവും, പണവും വിട്ട് നല്‍കുകയാണ് പതിവ്.
https://www.facebook.com/Malayalivartha

























