ഒന്നരവർഷത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛനും അമ്മയും കത്തിയെരിഞ്ഞ അതേ മണ്ണിൽ രാഹുലിനും രഞ്ജിത്തിനും വീടായി... ഇനി അച്ഛനും അമ്മയും ഉറങ്ങുന്ന അതേ മണ്ണിൽ ഇവരും താമസിക്കും...അവരോടൊപ്പം നിന്ന മലയാളിവർത്തയ്ക് നന്ദി പറഞ്ഞ് രാഹുലും രഞ്ജിത്തും..ഇനി എന്റെ ആഗ്രഹം ഒരു മാധ്യമപ്രവർത്തകനാവുക!!

അച്ഛൻ്റെയും അമ്മയുടെയും ഓര്‍മകളുറങ്ങുന്ന മണ്ണില്‍ രാഹുലിനും അനുജന്‍ രഞ്ജിത്തിനും വീടായി. വീടിന്റെ ഗൃഹപ്രവേശം ഇന്ന് രാവിലെ 11 മണിക്ക് നടന്നു. ചാലക്കുടി ആസ്ഥാനമായുള്ള ഒരു സന്നദ്ധസംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് വീട് ഇവര്‍ കെട്ടിപ്പൊക്കിയത്.
കോടതി ഉത്തരവിനെ തുടര്‍ന്ന് താത്കാലിക കുടില്‍ പൊളിച്ചുനീക്കാനെത്തിയവര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കിയ അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്റെയും അമ്പിളിയുടെയും മക്കളാണ് രാഹുലും രഞ്ജിത്തും.
2020 ഡിസംബര്‍ 22-നായിരുന്നു ആ സംഭവം. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത രാജനും കുടുംബവും നെട്ടത്തോട്ടം കോളനിയിലെ അവകാശികളില്ലെന്ന് കരുതിയ സ്ഥലത്ത് കുടില്‍കെട്ടി താമസിക്കുകയായിരുന്നു. എന്നാല്‍ അയല്‍വാസിയായ സ്ത്രീ ഈ സ്ഥലത്തില്‍ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചു.
തുടര്‍ന്നാണ് കോടതി ഉത്തരവുമായി രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനെത്തിയത്. കീഴ്ക്കോടതി ഉത്തരവിനെതിരേ രാജന്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേയും വാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ പകര്‍പ്പ് ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അവര്‍ക്ക് ജീവനൊടുക്കേണ്ടിവന്നത്.
സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിട്ടിട്ടും അച്ഛനമ്മമാര്‍ ഉറങ്ങുന്ന മണ്ണ് സഹോദരന്മാര്‍ക്ക് സ്വന്തമായില്ല. സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ പത്തുലക്ഷം രൂപ വിനിയോഗിക്കാനാകാതെ അതിയന്നൂര്‍ പഞ്ചായത്തിന്റെ അക്കൗണ്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് ചാലക്കുടി ആസ്ഥാനമായ ഫിലോകാലിയ എന്ന സംഘടന വീട് നിര്‍മിച്ചുനല്‍കാനായി രംഗത്തെത്തിയത്. എന്നാല്‍ ഇവരുടെ പേരില്‍ സ്ഥലമില്ലാത്തതിനാല്‍ നിയമപരമായി വീട് നിര്‍മിക്കാനാകാതെ സംഘടനാപ്രവര്‍ത്തകരും വിഷമത്തിലായി.
എന്നാല്‍ സംഘടന നല്‍കിയ ധനസഹായംകൊണ്ട് രാഹുലിന്റെയും രഞ്ജിത്തിന്റെയും മനക്കരുത്തില്‍ വീട് ഉയരുകയായിരുന്നു. വീടായെങ്കിലും ഇവര്‍ക്ക് ഈ ഭൂമി ലഭിക്കാനായി ഹൈക്കോടതിയില്‍ ഇനിയും നിയമപോരാട്ടം നടത്തണം. അതിന് ഇവര്‍ക്ക് നിയമസഹായം ലഭിക്കുന്നില്ലെന്ന് പരാതിയുമുണ്ട്. രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്ക് അവരുടെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സെയില്‍സ്മാനായി ജോലി നല്‍കി. പ്ലസ്ടു കഴിഞ്ഞ രഞ്ജിത്തിന് ഇതുവരെ ജോലിയൊന്നുമായിട്ടില്ല
https://www.facebook.com/Malayalivartha

























