കൊച്ചിയിലെത്തിയ ആഡംബര കപ്പലായ കൊർഡിലിയയിൽ പോലീസ് റെയ്ഡ്; കടലിലൂടെ പോകുന്നതിനാൽ ലഹരിമരുന്ന് പാര്‍ട്ടികളുടെ താവളമായി ഇത് മാറിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പലിൽ പരിശോധന

ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ആഡംബര കപ്പലായ കൊർഡിലിയയിൽ പോലീസ് റെയ്ഡ്. രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പലാണ് ഇത്. കടലിലൂടെ പോകുന്നതിനാൽ ലഹരിമരുന്ന് പാര്‍ട്ടികളുടെ താവളമായി ഇത് മാറിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷകര്‍ കപ്പലിൽ പരിശോധന നടത്തുന്നത്.
കടല്‍ മധ്യത്തിലെത്തുമ്പോളാണ് ഇത്തരം ലഹരിപാര്‍ട്ടി നടത്തുന്നത്. 80,000 രൂപയോളമാണ് ഒരാളുടെ ടിക്കറ്റ് വില. എന്‍സിബിയാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 692 അടിയോളം ഉയരമുള്ള കപ്പലാണിത്. 11 ഡെക്കുകളിലായി 769 ക്യാബിനുകള്‍ ഉണ്ട്. സ്വിമ്മിംഗ് പൂള്‍, മൂന്ന് ഭക്ഷണശാലകള്‍, അഞ്ച് ബാറുകള്‍, വ്യായാമ കേന്ദ്രങ്ങള്‍, സ്‍പാ, തിയറ്റര്‍, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാര്‍ട്ടികള്‍, ഷോപ്പിംഗ് സെന്‍റര്‍ എന്നിവയെല്ലാം ഈ കപ്പലില്‍ ഉണ്ടാകും.
1800 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. എണ്ണൂറോളം ജീവനക്കാർ ഇതിലുണ്ട്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് 22,000 രൂപ മുതൽ 30,000 രൂപ വരെയാണു നിരക്ക്. മുംബൈ -കൊച്ചി സർവിസും ഇവർ നടത്തുന്നത്. കുട്ടികൾക്ക് വേണ്ടി വലിയ പ്ലേ ഏരിയയും മുകളിലേക്ക് പോകാനും ഇറങ്ങാനും ലിഫ്റ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ലൈവ് മ്യൂസിക് ഷോ, ക്വിസ് മത്സരങ്ങൾ, ഗെയിമുകൾ എന്നിവയും യാത്രക്കാർക്കായി സജ്ജം. ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻഖാൻ അറസ്റ്റിലായതോടെ കോർഡിലിയ എന്ന പേര് സാധാരണക്കാർക്കിടയിൽ കേട്ട് തുടങ്ങിയത്.
https://www.facebook.com/Malayalivartha

























