യുവതിയെ ഭര്‍ത്യഗൃഹത്തിലെ അലമാരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃ പിതാവ് അഹമ്മദ് എന്നിവരെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു

യുവതിയെ ഭര്‍ത്യഗൃഹത്തിലെ അലമാരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. രണ്ട് പേര്‍ അറസ്റ്റിലായതായി റിപ്പോർട്ട്. വടകര അഴിയൂര്‍ സ്വദേശി റിസ്വാനയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃ പിതാവ് അഹമ്മദ് എന്നിവരെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഈ മാസം ആദ്യമാണ് റിസ്വാനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍തൃവീട്ടില്‍ നിരന്തരമായി മാനസിക-ശാരീരിക പീഡനത്തിന് റിസ്വാന ഇരയായിരുന്നതായി കുടുംബം പരാതി നല്‍കുകയുണ്ടായി. ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ ഭര്‍ത്താവിനും പിതാവിനുമൊപ്പം ഭര്‍ത്താവിന്റെ സഹോദരിയേയും അമ്മയെയും പ്രതി ചേര്‍ത്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha

























