പോപ്പുലർ ഫ്രണ്ട് നേതാവ് ഇനി പുറം ലോകം കാണില്ല! ജഡ്ജിമാർ കട്ടയ്ക്കിറങ്ങി.... തീക്കട്ടയിൽ എറുമ്പരിക്കുന്നോ? യഹിയ കമ്പിയെണ്ണും; കൂട്ടിന് കൂടുതൽ പേരും

ആലപ്പുഴയിലെ വിദ്വേഷ പ്രചരണത്തിനിടെ അത് സംഘടിപ്പിച്ച നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിലിപ്പോൾ കേരളം ചർച്ച ചെയ്യുന്ന ഒരു പ്രധാനപ്പെട്ട വിഷയമായി പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങൾ മാറിയിരിക്കുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങൾക്കെതിരെ പുതിയ കേസെടുത്തിരിക്കുകയാണ്.
ഹൈക്കോടതി ജഡ്‍ജിയെ അധിക്ഷേപിച്ചതിന്റെ പേരിൽ ആലപ്പുഴ സൗത്ത് പൊലീസാണ് സ്വമേധയാ കേസ് എടുത്തത്. കൊലവിളി മുദ്രാവാക്യ കേസില്‍ കര്‍ശന നടപടി ഹൈക്കോടതി നിര്‍ദേശിച്ചപ്പോൾ ആ ജഡ്ജിമാര്‍ക്കെതിരെ അധിഷേപ പ്രസംഗം നടത്തിയ പോപ്പലര്‍ ഫ്രണ്ട് നേതാവിനെതിരെ കേസെടുത്ത് പോലീസ് നീങ്ങിയിരുന്നു.
പിഎഫ്‌ഐ സംസ്ഥാന സമിതി അംഗം യഹിയക്കെതിരെയാണ് ആലപ്പുഴ സൗത്ത് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. നിലവില്‍ കൊലവിളി കേസില്‍ റിമാന്‍ഡിൽ യഹിയ അകത്താണ്. ക്ഷമിക്കാൻ കഴിയാത്ത ആരോപണമാണ് നീതി നിർവ്വഹിക്കുന്ന നീതി പീഢത്തിനെതിരെ ഇയാൾ ഉയർത്തിയിരിക്കുന്നത്. നീതി നിർവ്വഹണത്തെ പോലും ചോദ്യം ചെയ്യുന്ന ഒരു പരാമർഷമായി ഇത് മാറിയിരിക്കുകയാണ്.
ആലപ്പുഴയില്‍ ശനിയാഴ്ച്ച നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്പി ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു യഹിയ ജഡ്ജിയെ അധിക്ഷേപിച്ച് സംസാരിച്ചത്. ജഡ്ജിക്കെതിരെ അശ്ലീലം കലര്‍ന്ന പദ പ്രയോഗം നടത്തുകയായിരുന്നു. പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയ ജഡ്ജിക്കെതിരേയും ആരോപണം ഇത്തരത്തിൽ ഉന്നയിച്ചു.
ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കെതിരെ പരാമർശം നടത്തിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണനെതിരെയാണ് യഹിയ തങ്ങൾ അധിക്ഷേപ പരാമർശം നടത്തിയത്. പി.സി.ജോർജിന് ജാമ്യം നൽകിയ ജസ്റ്റിസ് ഗോപിനാഥിനെയും തങ്ങൾ അധിക്ഷേപിച്ചിരുന്നു. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയായതാണ് ഇത്തരം പരാമർശക്കിടയാക്കുന്നത് എന്നതായിരുന്നു വിവാദ പ്രസ്താവന. ഈ പ്രസ്താവനയുടെ പേരിലാണ് ആലപ്പുഴ പൊലീസ് സ്വമേധയാ കേസെടുത്തത്. പി.സി.ജോർജിന് ജാമ്യം നൽകിയ ജഡ്‍ജി പി.എസ്.ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നു എന്ന ആരോപണവും യഹിയ തങ്ങൾ ഉയർത്തി.
ഹൈക്കോടതി ജഡ്‍ജിമാർക്കെതിരായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷകനായ അരുൺ റോയ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയിട്ടുണ്ട്. ജഡ്‍ജിക്കെതിരായ യഹിയ തങ്ങളുടെ പരാമർശം അപകീർത്തികരമാണെന്നാക്ഷേപിച്ചാണ് അഭിഭാഷകന്റെ നീക്കം. ഇതിനിടയിലാണ് ആലപ്പുഴ പൊലീസ് കേസെടുത്തത്.
ഈ മാസം 13 വരെയാണ് യഹിയ തങ്ങളെ കോടതി റിമാൻഡ് ചെയ്തത്. യഹിയയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പത്ത് വയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലാണ് യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സ്വദേശി ആയതിനാൽ പ്രതിയെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പിഎഫ്ഐയുടെ സംസ്ഥാന സമിതിയംഗമാണ് തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ. കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി എടുക്കാനും നിർദേശിച്ചു. സംഘടകർക്കാണ് ഉത്തരവാദിത്തം.
ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണമെന്നും കോടതി നിർദേശിച്ചു. ആലപ്പുഴയിൽ നടന്ന റാലിക്കിടെയുണ്ടായ മതവിദ്വേഷ മുദ്രാവാക്യ വിഷയത്തിൽ ജഡ്ജിമാർ നടത്തിയ പരാമർശമാണ് യഹിയയെ പ്രകോപ്പിച്ചത്. പി.സി.ജോർജിനു ജാമ്യം അനുവദിച്ചതും പ്രകോപന കാരണമായി.
കൊലവിളി മുദ്രാവാക്യ കേസില്‍ കഴിഞ്ഞ ദിവസം യഹിയ പിടിയിലായിരുന്നു. തൃശ്ശൂര്‍ കുന്നംകുളവെച്ചാണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായിരുന്നു ഇയാള്‍. സംഭവം കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയതെന്ന് ഹൈക്കോടതി ജസ്റ്റിസ് നഗരേഷ് പറഞ്ഞു. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു കൊണ്ടായിരുന്നു അദേഹത്തിന്റെ പ്രതികരണം.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഇതുവരെ 26 പേരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ കൂടുതൽ ആളുകളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ദിവസം റിമാൻഡിലായ കുട്ടിയുടെ പിതാവ് അടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്. വിദ്വേഷ മുദ്രാവാക്യത്തില്‍ ഗൂഢാലോചന കണ്ടെത്തുന്നതിന്റെ ഭാഗമായാണ് െപാലീസിന്റെ നീക്കം.
https://www.facebook.com/Malayalivartha

























