എന്‍ഡോസള്‍ഫാന്‍ ദുരിതം... എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്‍ഡോസള്‍ഫാന്‍ ബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വിമല ആത്മഹത്യ ചെയ്തത്.
രാജപുരം സ്‌കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. മകളുടെ ദുരിത ജീവിതം കണാനുള്ള ശക്തി ഇനിയും അമ്മയ്ക്ക് ഇല്ലാത്തതിനാലാകാം അമ്മ ഈ ക്രൂരത ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
കുറച്ചു നാള്‍ മുമ്പ് അഴിക്കുള്ളില്‍ പൂട്ടിയിട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ സംരക്ഷിക്കുന്ന അമ്മയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതാണ്. ഈ സംഭവം മാധ്യമവാര്‍ത്തകളിലൂടെ അറിഞ്ഞ വനിതാ കമ്മീഷന്‍ ഇരുവരെയും കാണാന്‍ വീട്ടിലെത്തി. ചെങ്കള ഉജ്ജംകോട്ടുള്ള ഒറ്റമുറി വീട്ടില്‍ കഴിയുന്ന അമ്മ രാജേശ്വരിയെയും മകള്‍ അഞ്ജലിയെയും കാണാന്‍ കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ പി.സതീദേവിയും കമ്മീഷന്‍ അംഗം ഷാഹിദാ കമാലും അണ് എത്തിയത്.
പുറത്തുവിട്ടാല്‍ മനോനില തെറ്റിയ മകള്‍ തന്നെയും വൃദ്ധയായ മാതാവിനെയും ആക്രമിക്കുന്നുണ്ടെന്ന് അമ്മ രാജേശ്വരി വനിതാ കമ്മീഷന്‍ അധ്യക്ഷയോട് പറഞ്ഞു. ഇത് സഹിക്കാനാവാതെയാണ് മുറിക്കുള്ളില്‍ പൂട്ടിയത്. സര്‍ക്കാര്‍ മൂന്ന് സെന്റ് ഭൂമിയും ലൈഫ് മിഷനില്‍ വീടും അനുവദിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























