റിസ്‌വാനയുടെ ദുരൂഹ മരണത്തില്‍ പ്രതികരിച്ച് അമ്മ... റിസ്വാനയെ ഷംനാസിന് സംശയമായിരുന്നു; മകള്‍ മാനസികശാരീരിക പീഡനം നേരിട്ടിരുന്നു

കോഴിക്കോട് വടകര അഴിയൂര്‍ സ്വദേശി റിസ്‌വാന (21) യുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പോലിസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് റിസ്വാനയുടെ മാതാവ് ഹയറുന്നീസ. റിസ്വാനയെ ഷംനാസിന് സംശയമായിരുന്നു.
മകള്‍ മാനസികശാരീരിക പീഡനം നേരിട്ടിരുന്നുവെന്ന് അമ്മ പറഞ്ഞു. ഭര്‍ത്താവിന്റെ ഭക്ഷണം കഴിക്കണമെങ്കില്‍ അടി കൊള്ളേണ്ടിവരുമെന്ന് ഷംനാസിന്റെ പിതാവ് പറഞ്ഞിരുന്നതായി ഹയറുന്നീസ പറയുന്നു. മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
റിസ്‌വാനയുടെ ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. മേയ് ആദ്യവാരമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്‌വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
റിസ്‌വാന വീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്. മരണവിവരം ഭര്‍തൃവീട്ടുകാര്‍ പറയാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാര്‍ ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് റിസ്‌വാനയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞും റിസ്‌വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























