പറഞ്ഞതെല്ലാം പച്ചക്കള്ളം..ബാലചന്ദ്രകുമാറിനെ കാവ്യാ മാധവന്‍ പലതവണ വിളിച്ചു...കാൾ ലിസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിൽ

കാവ്യ പറഞ്ഞ പല കാര്യങ്ങളും കള്ളമായിരുന്നെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവരികയാണ്.സംവിധായകന്‍ പി ബാലചന്ദ്രകുമാറിനെ കാവ്യാ മാധവന്‍ വിളിച്ചിരുന്ന നമ്പര്‍ കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥർ. '96456 74686' നമ്പര്‍ കാവ്യ ഉപയോഗിച്ചതിന്റെ തെളിവ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
താനും ദിലീപും ഈ നമ്പര്‍ ഉപയോഗിച്ചില്ലെന്നാണ് കാവ്യയുടെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് ഇതോടെ പൊളിയുന്നത്. കാവ്യ വിവാഹത്തിന് മുമ്പ് ദിലീപുമായി ആശയ വിനിമയം നടത്തിയതും ഈ നമ്പരില്‍ നിന്നായിരുന്നു. ഈ നമ്പറില്‍ നിന്നുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കാവ്യാ മാധവന്റെ അമ്മ ശ്യാമളയുടെ പേരിലുള്ളതാണ് ഈ നമ്പര്‍. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവാണ് ഈ നമ്പറെന്നാണ് വിലയിരുത്തല്‍.
കാവ്യാ മാധവന്‍ ഈ നമ്പറില്‍ നിന്നും പല തവണ ബാലചന്ദ്രകുമാറിന്റെ ഐഫോണിലേക്ക് വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടത്. പല തവണ വിളിച്ചതായുള്ള രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ബാലചന്ദ്രകുമാറിന്റെ ഐഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ ഈ നമ്പര്‍ ഉപയോഗിച്ചില്ലെന്ന് കാവ്യാ മാധവന്റെ തുടര്‍ച്ചയായുള്ള വാദങ്ങളെ പൊളിക്കാന്‍ അന്വേഷണ സംഘത്തിന് പുതിയ തെളിവുകള്‍ മുതല്‍ക്കൂട്ടാവും.
കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ ആറിയിച്ചതിനുള്ള പ്രതികാരമാണ് നടിയ ആക്രമിക്കുന്നതിലേക്ക് എത്തിച്ചത് എന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. ഈ വാദത്തിന് ശക്തമായ ഒരു തെളിവായാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങളെന്നാണ് കരുതപ്പെടുന്നു. കാവ്യാ മാധവനുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത പലരും ഈ നമ്പര്‍ കാവ്യ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട ശേഷം ഈ നമ്പര്‍ കാവ്യയുടെ അമ്മയുടെ പേരില്‍ നിന്നും കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയുടെ പേരിലേക്ക് മാറ്റി. പിന്നീട് അന്വേഷണം പുരോഗമിക്കവെ ഈ നമ്പര്‍ നശിപ്പിക്കപ്പെട്ടു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറുമായി തങ്ങള്‍ക്ക് ഒരു സിനിമാ ചര്‍ച്ചകളുമായി മാത്രമുള്ള ബന്ധമാണെന്നായിരുന്നു കാവ്യാ മാധവനും ദിലീപും മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഇരുവര്‍ക്കും സംവിധായകനുമായി അടുത്ത് ബന്ധമുണ്ടെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍.
എന്നാല്‍ അന്വേഷണത്തിന്റെ കാലപരിധി അവസാനിച്ചിരിക്കുന്ന ഈ വേളയില്‍ ബാലചന്ദ്രകുമാറിന് ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബാലചന്ദ്രകുമാര്‍ ചുവന്ന മാരുതി സ്വിഫ്റ്റ് കാറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും ഭാര്യാസഹോദരന്‍ സുരാജിനൊപ്പം യാത്രചെയ്തതിന്റെ ചിത്രങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ഈ ദിവസം ബാലചന്ദ്രകുമാര്‍ തന്റെ വീട്ടില്‍ വന്നിട്ടില്ലെന്നാണ് ദിലീപ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. ഈ കാര്‍ ദിലീപിന്റേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറും ദിലീപുമൊത്തുള്ള സെല്‍ഫിയും ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു അതേസമയം, 2013 ല്‍ അബാദ് പ്ലാസ ഹോട്ടലില്‍ വെച്ചാണ് അക്രമണത്തിന്റെ ഗൂഡാലോചനയുടെ തുടക്കം കുറിക്കുന്നതെന്നുള്ള കാര്യം എല്ലാവരേയും പോലെ പത്രമാധ്യമങ്ങളില്‍ വായിച്ചുള്ള അറിവാണ് തനിക്കുള്ളതെന്നും ആ ഗൂഡാലോചന കണ്ടയാളല്ല താനെന്നും ബാലചന്ദ്രകുമാര്‍ മുമ്പ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























