വിദ്യാര്‍ഥിനിയെ അജ്ഞാതര്‍ മര്‍ദ്ദിക്കുകയും തലമുടി മുറിക്കുകയും ചെയ്ത പരാതി വ്യാജമെന്നു പൊലീസ്

തൃശൂര്‍ മേലൂരില്‍ കാറില്‍ വന്ന അജ്ഞാതര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും തലമുടി മുറിക്കുകയും ചെയ്തതായി ലഭിച്ച പരാതി വ്യാജമെന്നു പൊലീസ്. മുടി മുറിച്ചത് സുഹൃത്തായ പെണ്‍കുട്ടിയെന്ന് പരാതിക്കാരി വെളിപ്പെടുത്തി.
മുടിമുറിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്ന് ശകാരം ഭയന്നാണ് പരാതി ഉന്നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വാനിലെത്തിയ സ്ത്രീയും പുരുഷനും മര്‍ദിച്ച ശേഷം മുടിമുറിച്ചെന്നായിരുന്നു പെണ്‍കുട്ടി നേരത്തെ പറഞ്ഞത്. കൊരട്ടി പൊലീസാണ് അന്വേഷണം നടത്തിയത്.
കൂവ്വക്കാട്ട് കുന്നിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂവ്വക്കാട്ട്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്തെ റോഡില്‍ വച്ചാണ് അക്രമമുണ്ടായതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ മാരുതിക്കാര്‍ മുന്നില്‍ വന്നു നില്‍ക്കുകയും അതില്‍ നിന്ന് ഒരു സ്ത്രീയും
പുരുഷനും ഇറങ്ങി വന്ന് തല്ലിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. തലമുടിയില്‍ പിടിച്ച് വലിക്കുകയും തലമുടി മുറിക്കുകയും ചെയ്തതായും പറയുന്നുണ്ട്.
ബഹളം വച്ചതോടെ കാറിലെത്തിയവര്‍ കടന്നുകളഞ്ഞതായും പെണ്‍കുട്ടി പറയുന്നു. സൈക്കിളില്‍ അടുത്ത വീട്ടിലുള്ള സുഹൃത്തിന് പുസ്തകം കൈമാറാന്‍ പോകുമ്പോഴായിരുന്നു സംഭവം. കറുത്ത നിറത്തിലുള്ള കാറിലെത്തിയവരാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഇത്തരമൊരു കാര്‍ കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha

























