യഹിയയെ മോചിപ്പിക്കാന്‍ പോലീസ് വാഹനം ആക്രമിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നേതാവ് പുറംലോകം കാണില്ല പിണറായി വെറും നോക്കുകുത്തിയോ?

കേരളത്തില്‍ ഇതെന്താണ് നടക്കുന്നത്. ആഭ്യന്തരം ഭരിക്കുന്ന പിണറായി വെറും നോക്കുകുത്തിയാണോ. പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന പിണറായി കേരളത്തിന് നല്‍കുന്ന സന്ദേശം എന്താണ്. പോപ്പുലര്‍ ഫ്രണ്ട് കാട്ടിക്കൂട്ടുന്ന സംഭവ വികാസങ്ങളില്‍ നിരവധി ചോദ്യങ്ങളാണ് പിണറായിക്കുമേല്‍ ഉയര്‍ത്തപ്പെടുന്നത്. ഇന്ന് നടന്ന സംഭവം കേരളത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ നേതാവിനെ മോചിപ്പിക്കാന്‍ പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ പാഞ്ഞടുക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. ഹൈക്കോടതിയ്‌ക്കെതിരെ വൃത്തികെട്ട വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഇന്ത്യയുടെ ഭരണഘടനയെ തന്നെ വെല്ലുവിളിച്ച യഹിയയെ മോചിപ്പിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇതിലൂടെ ശ്രമിച്ചത്. ലഭിക്കുന്ന വിവരം അനുസരിച്ച് ആറു പേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വിദ്വേഷ മുദ്രാവാക്യം ഉയര്‍ത്തിയതിനും കോടതിയെ അപമാനിച്ചതിനും പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവ് യഹിയാ തങ്ങളെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലാണ് ഈ കോലാഹലങ്ങള്‍
സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പെരുമ്പിലാവ് അധീനതയില്‍ വീട്ടില്‍ യഹിയാ തങ്ങളെ പോലീസ് ഇന്നാണ് അറസ്റ്റ് ചെയ്യുന്നത്. ആലപ്പുഴ പോലീസ് എത്തിയായിരുന്നു ഇന്ന് അറസ്റ്റ് ചെയ്തത്. യഹിയ തങ്ങളെ അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നവഴിയാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്. പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി പ്രതിയെ മോചിപ്പിച്ചില്ലെങ്കില്‍ ഇവിടെ നിന്ന് പോകാനാകില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ആലുവ കമ്പനിപ്പടിയില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് ഈ സംഭവം നടന്നത്. പിന്നാലെ ആക്രമിക്കാന്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ പൊലീസ് തൂക്കി അകത്തിടുകയായിരുന്നു. പിന്നാലെ ചിതറി ഓടിയ പ്രവര്‍ത്തകരില്‍ നിന്ന് ആറ് പേരെ പിടികൂടി പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം കൂടുതല്‍ പ്രശ്‌നമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇനിയും അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം. കഴിഞ്ഞ രാത്രി യഹിയാ തങ്ങളെ പിടികൂടാനായി പോലീസ് വീട്ടിലെത്തിയിരുന്നു. എന്നാല്‍ പിടികൂടാനായില്ല. കഴിഞ്ഞ 21ന് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായിരുന്നു യഹിയ. ശനിയാഴ്ച ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ യഹിയ ഇന്നലെ രാവിലെ എട്ടിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോടൊപ്പം സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അനുമതിയില്ലായെ എസ്.പി ഓഫീസ് മാര്‍ച്ച് നടത്തിയതിനും യഹിയയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്.
അറസ്റ്റ് വിവരമറിഞ്ഞു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്‌റ്റേഷനു മുന്നില്‍ മുദ്രാവാക്യം മുഴക്കി. യഹിയാ തങ്ങളെ ആലപ്പുഴയിലേക്ക് കൊണ്ടുപോയ പോലീസ് ജീപ്പിനു മുന്നിലും പ്രതിഷേധമുണ്ടായി. കേച്ചേരിയിലും പ്രകടനം നടത്തി. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവടക്കം കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരാണ് അറസ്റ്റിലായത്.
ആലപ്പുഴയില്‍ ശനിയാഴ്ച്ച നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്പി ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു യഹിയ ജഡ്ജിയെ അധിക്ഷേപിച്ചത്. ജഡ്ജിക്കെതിരെ അശ്ലീലം കലര്‍ന്ന പദപ്രയോഗം നടത്തുകയായിരുന്നു. പി.സി.ജോര്‍ജിന് ജാമ്യം നല്‍കിയ ജഡ്ജിക്കെതിരേയും ആരോപണം ഉന്നയിച്ചു. കൊലവിളി മുദ്രാവാക്യ കേസില്‍ കഴിഞ്ഞ ദിവസം യഹിയ പിടിയിലായിരുന്നു. തൃശ്ശൂര്‍ കുന്നംകുളവെച്ചാണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായിരുന്നു ഇയാള്‍. സംഭവം കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയതെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് നഗരേഷ് പറഞ്ഞു. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദേഹത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha

























