മൂന്നാറില്‍ സമരക്കാരെ ആശുപത്രിയിലേക്കു മാറ്റി, ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മാറ്റിയത്

മൂന്നാറില്‍ സമരം നടത്തുന്ന ഐക്യ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ ആശുപത്രിയിലേക്കു മാറ്റി. ആറു പ്രവര്‍ത്തകരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇത്. തിങ്കളാഴ്ച, സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തോട്ടം തൊഴിലാളികളുടെ മിനിമം വേതനം 500 ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണു സമരം നടത്തുന്നത്. ഐക്യ ട്രേഡ് യൂണിയനും സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈയും വെവ്വേറെയാണു സമരം നടത്തുന്നത്. വേതന വര്‍ധന സംബന്ധിച്ച് തിങ്കളാഴ്ച നടന്ന പിഎല്‍സി യോഗത്തിലും തീരുമാനമായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























