ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ ഒ രാജഗോപാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി തീരുമാനിക്കാനാവില്ല

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി തീരുമാനിക്കാനാവില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. ഒരോ കാലഘട്ടത്തിലെയും മേഖലയിലെയും സ്വാധീനം അനുസരിച്ചാണ് പാര്‍ട്ടി ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ എസ്എന്‍ഡിപി ബാന്ധവം ബിജെപിക്ക് ഗുണം ചെയ്യുമെന്നും രാജഗോപാല്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി വെള്ളാപ്പള്ളിയെ പരിഗണിക്കാന്‍ ദേശീയ നേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിന് അസംതൃപ്തിയാണുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ ഉറ്റയാല്‍ പോക്കിലും രാജഗോപാല്‍ അതൃപ്തനാണ്.
എന്നാല്‍ നായര്‍വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ രാജഗോപാലിനെ തന്നെ തുടര്‍ന്നും ബിജെപി ഉയര്‍ത്തിക്കാട്ടുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് പരസ്യപ്രതികരണവുമായി രാജഗോപാല്‍ എത്തുന്നത്. വെള്ളാപ്പള്ളിക്ക് കേന്ദ്ര നേതൃത്വം നല്‍കുന്ന അമിത പ്രാധാന്യത്തില്‍ രാജഗോപാലിനും അമര്‍ഷമുണ്ട്. താനുള്‍പ്പെടെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം കൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് അനുകൂലാവസ്ഥയുണ്ടായതെന്നാണ് രാജഗോപാലിന്റെ പക്ഷം. തോല്‍ക്കുമെന്ന് ഉറപ്പായിട്ടും അരുവിക്കരയില്‍ മത്സരിക്കാന്‍ തയ്യാറായി.
അവിടെ നേടി വോട്ടുകളാണ് ബിജെപിയിലേക്ക് ഏവരേയും അടുപ്പിച്ചത്. ഈ സാഹചര്യത്തില്‍ താനുള്‍പ്പെടെയുള്ള കേരള നേതാക്കളെ അവഗണിക്കരുതെന്നാണ് രാജഗോപാലിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























