കുവൈത്ത് നഴ്‌സ് റിക്രൂട്ട്‌മെന്റ് ഫീസ് കുറയ്ക്കില്ലെന്ന് ഖദാമത്ത്

കുവൈത്ത് നഴ്‌സ് റിക്രൂട്ട്‌മെന്റിനുളള ആരോഗ്യപരിശോധനയ്ക്ക് ഫീസ് കുറയ്ക്കാനാകില്ലെന്ന് ഖദാമത്ത് ഏജന്‍സി. കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഖദാമത്ത് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി ഓഫീസിന്റെ പ്രവര്‍ത്തനം ഇന്ന് തുടങ്ങുമെന്ന് ഏജന്‍സി അധികൃതര്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. കോഴിക്കോട്ടും ഓഫീസ് തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയിണ്ട്. കുവൈത്തിലേക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കുവൈത്ത് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. മന്ത്രി കെ.സി ജോസഫ്, തോമസ് ചാണ്ടണ്ടി എംഎല്‍എ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























