ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബാബുവിനെതിരായ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ലോകായുക്ത വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു

സംസ്ഥാനത്ത് വീണ്ടും ബാര്‍കോഴക്കേസ് ചൂട് പിടിക്കുന്നു. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ലോകായുക്ത വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. 15 ദിവസത്തിനകം രേഖകള്‍ ഹാജരാക്കാനാണ് ഉത്തരവ്.
ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷം രൂപയായി കുറയ്ക്കുന്നതിന് മന്ത്രി ബാബു 10 കോടി കോഴ വാങ്ങിയെന്നാണ് ബിജു രമേശ് വിജിലന്‍സിനു മൊഴി നല്‍കിയത്. തുടര്‍ന്ന് വിജിലന്‍സ് മന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തുകയായിരുന്നു.
കെ.ബാബുവിനെതിരായ നടത്തിയ അന്വേഷണങ്ങളുടെ രേഖകളാണ് ഹാജരാക്കേണ്ടത്. ഇതോടൊപ്പം കേസിലെ പരാതിക്കാരനും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി കോടതിയില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കാനും ലോകായുക്ത വിജിലന്‍സ് ഡയറക്ടറോട് ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























